Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:34 AM IST Updated On
date_range 28 Jan 2022 5:34 AM ISTഒഴിഞ്ഞുകിടക്കുന്ന അറബി തസ്തികകൾ ഉടൻ നികത്തണം - കെ. എ. ടി. എഫ്
text_fieldsbookmark_border
പന്തളം: ജില്ലയിൽ ഒഴിവുള്ള അറബി അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. നിലവിൽ പ്രൈമറി വിഭാഗത്തിൽ എട്ടോളം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ജില്ല പ്രസിഡന്റ് ഹബീബ് മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.റഹ്മാൻ ഫൈസി,നൗഷാദ്. കെ.പി, അഷ്‌റഫ്. പി, ഹിഷാം അയത്തിൽ, ഹനീഫ്. പി, നസറുല്ലാഹ്, സബീന. എ,നിഷമോൾ, റജീന വി. എ., ഹൈറുന്നിസ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഹബീബ് മദനി (പ്രസിഡന്റ് ), റഹ്മാൻ ഫൈസി, അഷ്‌റഫ്. പി, നസറുല്ലാഹ് (വൈസ് പ്രസിഡന്റ് ) എ. ഇഖ്ബാൽ (ജനറൽ സെക്രട്ടറി ), ഹിഷാം അയത്തിൽ, ഹനീഫ്. പി, (ജോയന്റ് സെക്രട്ടറി ) കെ. പി. നൗഷാദ് (ട്രഷറർ ), നിഷമോൾ (വനിത വിങ് ചെയർപേഴ്സൻ ), ജിയോ വിൽഫ്രഡ് (വൈസ് ചെയർപേഴ്സൻ ), സബീന. എ (കൺവീനർ ), റജീന. വി. എ, ഹൈറുന്നിസ (ജോ :കൺവീനർ )എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story