Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:31 AM IST Updated On
date_range 28 Jan 2022 5:31 AM ISTകോണ്‍ഗ്രസ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsbookmark_border
പത്തനംതിട്ട: കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലയിലൊട്ടാകെ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത്, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ജില്ലതല ഉദ്ഘാടനം പത്തനംതിട്ട രാജീവ് ഭവനില്‍ ആന്‍റോ ആന്‍റണി എം.പി നിർവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ദേശഭക്തി ഗാനാലാപനം, മധുരവിതരണം എന്നിവയും സംഘടിപ്പിച്ചു. കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്സിഡി പത്തനംതിട്ട: കേന്ദ്ര കര്‍ഷകസഹായ പദ്ധതിയായ പി.എം.കുസും കോംപോണന്റ് ബി-യുടെ രജിസ്‌ട്രേഷന്‍ അനെര്‍ട്ട് ജില്ല കാര്യാലയങ്ങളില്‍ ആരംഭിച്ചു. പദ്ധതിപ്രകാരം കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60 ശതമാനം വരെ (കേന്ദ്ര-സംസ്ഥാന) സബ്സിഡി ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04682224096. വൈദ്യുതേതര പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സ് രജിസ്‌ട്രേഷന്‍ പത്തനംതിട്ട: സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം ഹയർ സെക്കന്‍ഡറി തുല്യത കോഴ്‌സുകളുടെ പുതിയ ബാച്ചുകളുടെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കും. ഔപചാരികതലത്തില്‍ ഏഴാംക്ലാസ് വിജയിച്ചവര്‍ക്കും സാക്ഷരത മിഷന്റെ ഏഴാംതരം തുല്യത വിജയിച്ചവര്‍ക്കും പത്താംതരം തുല്യത കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. പത്താംതരം തുല്യതയോ ഔപചാരിക വിദ്യാഭ്യാസത്തില്‍ പത്താംക്ലാസോ വിജയിച്ചവര്‍ക്കും ഹയർ സെക്കന്‍ഡറി തോറ്റവര്‍ക്കും ഹയർ സെക്കന്‍ഡറി തുല്യത കോഴ്‌സിന് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ സമയത്ത് 22 വയസ്സ് പൂര്‍ത്തിയായിരിക്കണം. എസ്.സി, എസ്.ടി, ട്രാൻസ്ജെന്‍ഡര്‍, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് ഫീസിളവുണ്ട്. ഫെബ്രുവരി 28 വരെ ഫൈന്‍കൂടാതെ അപേക്ഷിക്കാം. അപേക്ഷഫോറവും പ്രോസ്‌പെക്ടസും സാക്ഷരത മിഷന്റെ വെബ്‌സൈറ്റില്‍ ഫെബ്രുവരി ഒന്നുമുതല്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ല സാക്ഷരത മിഷന്‍ ഓഫിസുമായോ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരുമായോ ബന്ധപ്പെണം. ഫോണ്‍: 0468 2220799.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story