Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:30 AM IST Updated On
date_range 28 Jan 2022 5:30 AM ISTവനിത ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ വനിത ഹോസ്റ്റലും വനിത ലോഡ്ജും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന സ്ത്രീകൾക്കും പഠനാവശ്യവുമായി പെൺകുട്ടികൾക്കും സുരക്ഷിത ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പൊതുജനങ്ങൾക്ക് തുറക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൻ ആമിന ഹൈദരലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. അജിത് കുമാർ, ഇന്ദിര മണിയമ്മ, ജെറി അലക്സ്, ഷമീർ, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, വാർഡ് കൗൺസിലർ റോസ്‌ലിൻ സന്തോഷ്, യൂത്ത് കോഓഡിനേറ്റർ അജിൻ വർഗീസ് വനിത സ്റ്റേഷൻ സി.ഐ ലീലാമ്മ, കുടുംബശ്രീ മെംബർ സെക്രട്ടറി അനിത, മുനിസിപ്പൽ സെക്രട്ടറി ഷെർല ബീഗം തുടങ്ങിയവർ സംസാരിച്ചു. ഇവിടെ ഭക്ഷണവും ലഭ്യമാണ്. അടുത്ത ഘട്ടമായി വിദ്യാർഥിനികൾക്ക് പഠനമുറികൾ, റിക്രിയേഷൻ സൗകര്യം എന്നിവ ഒരുക്കും. ഹരിതചട്ടം പാലിച്ച് പ്രവർത്തിക്കുന്ന ഇവിടെ കൃഷിക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്ഥാപനത്തിന്‍റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് ആയിരിക്കുമെന്ന് നഗരസഭ അറിയിച്ചു. Photo: വനിത ഹോസ്റ്റൽ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
