Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:30 AM IST Updated On
date_range 28 Jan 2022 5:30 AM ISTപള്ളിക്കലിൽ ആട് ഗ്രാമം പദ്ധതിക്ക് തുടക്കമായി
text_fieldsbookmark_border
അടൂർ: മൃഗസംരക്ഷണ വകുപ്പും പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ചേർന്ന് പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ മാതൃക മൃഗസംരക്ഷണ ഗ്രാമത്തിൽ ഉൾപ്പെടുത്തി ആട് ഗ്രാമം പദ്ധതി നടപ്പാക്കി. ഗ്രാമീണ മേഖലയിലെ വിവിധ പ്രവർത്തനങ്ങളിലൂടെ വരുമാന വർധന ലക്ഷ്യമിടുന്നതിനും ഗ്രാമപഞ്ചായത്തിലെ പാൽ, മുട്ട, ഇറച്ചി ഉൽപാദനം വർധിപ്പിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ ആട് കർഷകരുടെ കൂട്ടായ്മ രൂപവത്കരിച്ച് 28 കർഷകർക്ക് അഞ്ച് പെണ്ണാടിനെയും ഒരു മുട്ടനാടിനെയും നൽകുന്ന പദ്ധതിയാണ് നടപ്പാക്കിയത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ജില്ലയിൽ ഒരു ഗ്രാമ പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കിയത്. പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷത വഹിച്ചു, ജില്ല പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി. സന്തോഷ്, അഡ്വ. ആര്യ വിജയൻ, സിന്ധു ജയിംസ്, കെ.ജി. ജഗദീശൻ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. അജിലാസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജ്യോതിഷ് ബാബു, സീനിയർ വെറ്ററിനറി സർജൻ ഡോ. അസി. ഫീൽഡ് ഓഫിസർ ആർ. രമേശ് എന്നിവർ പങ്കെടുത്തു. PTL ADR Goat പള്ളിക്കലിൽ ആട് ഗ്രാമം പദ്ധതി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
