Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹയർ സെക്കൻഡറി പരീക്ഷ...

ഹയർ സെക്കൻഡറി പരീക്ഷ പരിഷ്​കരണം ആശങ്കയുടെ ഫോക്കസിൽ വിദ്യാർഥികൾ

text_fields
bookmark_border
പത്തനംതിട്ട: ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ വിഭജനത്തിലെ അശാസ്ത്രീയ തീരുമാനങ്ങൾ ഹയര്‍ സെക്കൻഡറി വിദ്യാർഥികളെ ആശങ്കയിലാഴ്​ത്തുന്നു. ഹയർ സെക്കൻഡറിയിൽ ആകെയുള്ള പാഠഭാഗങ്ങളുടെ 60 ശതമാനമാണ് ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ളത് . ഈ 60 ശതമാനം പാഠഭാഗത്തില്‍ നിന്ന് ആകെയുള്ള ചോദ്യങ്ങളുടെ 70 ശതമാനം മാത്രമേ ചോദിക്കുന്നുള്ളൂ. ഫോക്കസ് ഏരിയയുടെ പുറത്തെ പാഠഭാഗങ്ങളിൽ നിന്ന് നിര്‍ബന്ധമായും 30 ശതമാനം ഉത്തരങ്ങള്‍ എഴുതിയിരിക്കണമെന്നും ​വ്യവസ്ഥ വെച്ചതാണ്​ വിദ്യാർഥികളെ ആശങ്കയിലാക്കുന്നത്​. ഫോക്കസ്ഏരിയ നല്‍കിയതിലൂടെ കുട്ടികള്‍ക്ക് ഒരുവിധ ഗുണവും ലഭിക്കാത്ത സ്ഥിതിയാണെന്ന്​ അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഉണ്ടായിരുന്ന പാറ്റേണില്‍നിന്ന്​ തികച്ചും വ്യത്യസ്തമായ പുതിയരീതി വലിയ സമ്മര്‍ദത്തിലാക്കുകയാണെന്ന്​ കുട്ടികളും പരാതിപ്പെടുന്നു. 80 മാര്‍ക്കി‍ന്‍റെ പരീക്ഷക്ക്​ 120 മാര്‍ക്കി‍ന്‍റെ ചോദ്യപേപ്പറാണ് നല്‍കുന്നത്​. ഫോക്കസ് ഏരിയയില്‍നിന്ന് 70 ശതമാനം മാര്‍ക്കിന് ചോദിക്കുമെന്നാണ്​ മുന്‍ സര്‍ക്കുലറിലുണ്ടായിരുന്നത്​. ഇതനുസരിച്ച് 120 മാര്‍ക്കി‍ന്‍റെ 70 ശതമാനമെന്ന നിരക്കില്‍ 84 മാര്‍ക്കിന്‍റെ ചോദ്യം ഫോക്കസ് ഏരിയയില്‍നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകരും വിദ്യാർഥികളും. എന്നാലിപ്പോള്‍ 80 മാര്‍ക്കി‍ന്‍റെ 70 ശതമാനമായ 56 മാര്‍ക്കി‍ന്‍റെ ചോദ്യങ്ങളേ ഫോക്കസ് ഏരിയയില്‍നിന്ന് ചോദിക്കൂവെന്ന പുതിയ പരിഷ്​കരണം വന്നതോടെ എ പ്ലസും എ യുമൊക്കെ സ്‌കോര്‍ ചെയ്യണമെങ്കില്‍ ഫോക്കസ് ഏരിയയക്ക്​ പുറത്തുനിന്ന് 24 മാര്‍ക്ക് (80 ന്) കൂടി നേടിയേ പറ്റൂവെന്നായി. ഫോക്കസ് ഏരിയയുടെ പകുതിപോലും ആഴ്ചയില്‍ മൂന്നുദിവസം മാത്രം ഉച്ചവരെയുള്ള ക്ലാസുകൊണ്ട് തീരില്ല എന്നിരിക്കെ ഫോക്കസ് ഏരിയയെക്കാള്‍ പ്രാധാന്യമുള്ള നോണ്‍ ഫോക്കസ് ഏരിയ ​കണ്ട് എന്ത് ചെയ്യുമെന്നറിയാത്ത അങ്കലാപ്പിലാണ് എല്ലാവരും. ഫോക്കസ് ഏരിയയക്ക് കിട്ടുന്ന ചോയ്‌സ് പോലും നോണ്‍ ഫോക്കസ് ഏരിയയക്ക്​ അനുവദിച്ച്​ നല്‍കിയിട്ടില്ല എന്ന ആക്ഷേപവും വ്യാപകമാണ്. കഴിഞ്ഞവര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികളെ പിന്നിലാക്കിയതാണ് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതെന്ന്​ എയ്ഡഡ് ഹയര്‍ സെക്കൻഡറി ടീച്ചേ്സ് അസോസിയേഷൻ​ (എ.എച്ച്.എസ്.ടി.എ) ജില്ല സെക്രട്ടറി പി.ചാന്ദ്​നി പറഞ്ഞു. ഫോക്കസ് ഏരിയക്ക്​ പുറത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും പി. ചാന്ദ്​നി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story