Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭിന്നശേഷി മേഖലയിൽ...

ഭിന്നശേഷി മേഖലയിൽ പുതിയ പദ്ധതികളുമായി മല്ലപ്പള്ളി ബ്ലോക്ക്​

text_fields
bookmark_border
മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി മേഖലയിൽ പുതിയ പദ്ധതികൾക്ക് തുടക്കംകുറിക്കുന്നു. ബി.ആർ.സി മല്ലപ്പള്ളിയെ കേന്ദ്രീകൃത സ്ഥാപനമായി വികസിപ്പിച്ച് ഭിന്നശേഷി കുട്ടികളുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ആലോചനയോഗം നടന്നു. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് മൾട്ടി ഡിസിപ്ലിനറി ടീം അടങ്ങുന്ന വിദഗ്​ധരും, സ്റ്റാൻഡേർഡ്​സ് ടൂളുകളും ഇന്‍റർവെൻഷൻ യൂനിറ്റുകളും അമ്മമാർക്ക് ഹോം തെറപ്പി, റീഹാബിലിറ്റേഷൻ സെന്‍ററും സ്ഥാപിച്ച് ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ബ്ലോക്ക് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ പി. ലജു , ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ അമ്പിളി എന്നിവർ വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രാജി പി. രാജപ്പൻ, സി.കെ. ലതാകുമാരി, സി.എൻ. മോഹനൻ, ബ്ലോക്ക് മെംബർ സിന്ധു സുഭാഷ്, ശ്രീദേവി സതീഷ് ബാബു, ഗീത കുര്യാക്കോസ്, ദിനേശ് കുമാർ, ബിനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story