Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:30 AM IST Updated On
date_range 26 Jan 2022 5:30 AM IST'മഴ വെള്ളം വലിയ കാവിന് കുടിവെള്ളം' പദ്ധതി തുടങ്ങുന്നു
text_fieldsbookmark_border
റാന്നി: അങ്ങാടി പഞ്ചായത്തിലെ വലിയകാവ് വാർഡ് വികസന സമിതി നേതൃത്വത്തിൽ നടത്തുന്ന ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതിയുടെ ഭാഗമായി സമ്പൂർണ ജലസുരക്ഷ സംവിധാനം ഏർപ്പെടുത്തും. വാർഡ് വികസന സമിതി ഒന്നാം വാർഷിക യോഗത്തിന്‍റേതാണ് തീരുമാനം. ഓൺ ലൈനായി ചേർന്ന വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. ജലസുരക്ഷയുടെ ഭാഗമായി വീടുകളുടെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം സംഭരിച്ച് കിണറുകൾ റിച്ചാർജ് ചെയ്യാനാണ് തീരുമാനം. ' മഴവെള്ളം വലിയ കാവിന് കുടിവെള്ളം' പദ്ധതിയുടെ ഭാഗമായി വേനൽക്കാലത്ത് വറ്റി പോകുന്ന കിണറുകൾ സർവേനടത്തി കണ്ടെത്തും. തുടർന്ന് ശാസ്ത്രീയമായി വെള്ളം കിണറ്റിലേക്ക് നിറയ്ക്കുന്നതാണ് പദ്ധതി. പദ്ധതിയിൽ അംഗമാകുന്നവർക്ക് സബ്സിഡിയും ലഭ്യമാക്കും. വേനൽക്കാലത്ത് കിണർ വറ്റി പോകുന്നവരുടെ പുരയിടത്തിൽ എം.ജി. എൻ.ആർ. ഇ. ജി.എസ്. തൊഴിലാളികളുടെ സഹകരണത്തോടെ ശാസ്ത്രീയമായി മഴക്കുഴികളും നിർമിക്കും. പദ്ധതിയുടെ സന്നദ്ധ സേവന കോഓഡിനേറ്ററായി അനീഷ് മോനെയും തെരഞ്ഞെടുത്തു. ജലസംഭരണം സംബന്ധിച്ച് ശാസ്ത്രജ്ഞൻ ഡോ. വി. സുഭാഷ് ചന്ദ്രബോസ് ക്ലാസ് എടുത്തു. പഞ്ചായത്തംഗം പി.എസ്. സതീഷ് കുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ് , സാമൂഹ്യ പ്രവർത്തക ആദർശ വർമ, വാർഡ് വികസന സമിതി സെക്രട്ടറി ജോൺ മാന്താനത്ത്, രാജേഷ് കാവും മണ്ണിൽ, ടി.ജെ. ബാബുരാജ്, സുരേന്ദ്ര പ്രസാദ്, സെൽവി റോയി, ഐ.സി.ഡി.എസ്.സൂപ്പർവൈസർ സുധർമിണി, രാജമ്മ ഷാജി, സൂസൻ സാം, വി.ജെ. തമ്പി പാസ്റ്റർ എന്നിവർ സംസാരിച്ചു. പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവർ വാർഡ് വികസന സമിതി സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോൺ നമ്പർ .... 9846887361. Ptl rni - 5 water
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story