Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇടമുറി ഹയർ സെക്കൻഡറി...

ഇടമുറി ഹയർ സെക്കൻഡറി സ്കൂളിനെ സ്​പോര്‍ട്സ് ഹബ്ബാക്കി മാറ്റാന്‍ പി.ടി.എ

text_fields
bookmark_border
റാന്നി: ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റാനുള്ള നൂതനാശയങ്ങളുമായി സ്കൂള്‍ പി.ടി.എ. അധ്യാപക-രക്ഷാകര്‍തൃ സമ്മേളനത്തിലാണ് പുതിയ ആശയം ഉരുത്തിരിഞ്ഞത്. ഹൈടെക് കെട്ടിടത്തിലേക്ക് അധ്യയനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിന്‍റെ പാതയിലേക്ക്​ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുന്‍ അധ്യാപകര്‍, സ്​പോര്‍ട്സ്​ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ വിദ്യാർഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പിന്തുണയോടും സഹായത്തോടുമാണ് ആശയം നടപ്പാക്കുന്നത്. വോളിബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ്, കബഡി തുടങ്ങിയവയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കും. താൽപര്യമുള്ളവര്‍ക്ക് അത്​ലറ്റിക്സിലും പരിശീലനം നല്‍കും. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുള്ള കായിക പരിശീലനത്തിനും അതിലൂടെ കുട്ടികളുടെ കഴിവുകളെ ​പ്രോത്സാഹിപ്പിക്കാനുമുള്ള ബഹൃത്​പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ വോളിബാളില്‍ തുടർച്ചയായി മികവ് കാട്ടിയിരുന്നത് ഇടമുറി സ്കൂളായിരുന്നു. പ്രിന്‍സിപ്പല്‍ കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. എം.വി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.പി. അജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോശി മാത്യു, വിജയകുമാര്‍, കെ.ജെ. ഫിലിപ്, ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ ഭാരവാഹികളായി എം.വി. പ്രസന്നകുമാര്‍ (പ്രസി), ഇ.കെ. ബാബു(വൈസ് പ്രസി)എന്നിവരെയും എം.പി.ടി.എ ഭാരവാഹികളായി ബിന്ദു സുനില്‍ (പ്രസി), അജിത രമേശ് (വൈസ് പ്രസി) എന്നിവരെയും തെരഞ്ഞെടുത്തു. Ptl rni - 3 school
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story