Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ പാർഥസാരഥി കവലയിലെ...

അടൂർ പാർഥസാരഥി കവലയിലെ കുളം നവീകരിക്കും -ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

text_fields
bookmark_border
അടൂർ: അടൂർ പാർഥസാരഥി ക്ഷേത്രത്തിന്​ മുന്നിലെ നഗരസഭ വക കുളം നവീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായും പറഞ്ഞു. കുളം പൂർണമായും വൃത്തിയാക്കി വശങ്ങൾ പാറ കൊണ്ട് സംരക്ഷണഭിത്തി കെട്ടി സ്റ്റീൽ കൈവരി സ്ഥാപിച്ച് കിഴക്ക് വശം ടൈൽ പാകി ഇരിപ്പിടങ്ങൾ സ്ഥാപിക്കും. അടൂർ നഗരസഭക്കാണ് നിർമാണ ചുമതല. എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയർക്ക് വിശദ പ്രോജക്ട്​ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഭരണാനുമതി ലഭിച്ചാലുടൻ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പായലും ചണ്ടിയും നിറഞ്ഞ് ആളുകൾക്ക് പ്രയോജനപ്രദമല്ലാത്ത രീതിയിലാണ് നിലവിൽ കുളം. വേനലിലും വറ്റാത്ത ഈ കുളം നഗരമധ്യത്തിലെ പ്രധാന ജലസംഭരണി കൂടെ ആയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story