Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:29 AM IST Updated On
date_range 26 Jan 2022 5:29 AM ISTനഗരസഭ ഭരണം സമ്പൂർണ പരാജയം -എൽ.ഡി.എഫ്
text_fieldsbookmark_border
പന്തളം നഗരസഭ ഭരണം സമ്പൂർണ പരാജയമാണെന്ന് നഗരസഭ എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ലസിത നായർ പറയുന്നു. കഴിഞ്ഞ ഒരുവർഷം നഗരസഭയിൽ ഒരു വികസനപ്രവർത്തനവും നടന്നിട്ടില്ല. ബി.ജെ.പിയിലെ ഗ്രൂപ്പ് രാഷ്ട്രീയവും പടലപ്പിണക്കവും ഭരണത്തെ കാര്യമായി ബാധിച്ചു. നഗരസഭ പിരിച്ചുവിടണം എന്ന സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ ഭരണം തുടരാൻ ബി.ജെ.പിക്ക് ധാർമികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഗതാഗത പരിഷ്കാരം പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ല. മാലിന്യനിർമാർജനം പൂർണ പരാജയമാണ്. നഗരസഭയിലെ താൽക്കാലിക നിയമനങ്ങളിലും അഴിമതിയാണ്. വഴിവിളക്ക് സ്ഥാപിക്കുന്നതിലും വൻ അഴിമതിയാണ് നടക്കുന്നത്. നഗരസഭയിലെ പി.എം.വൈ ഭവനപദ്ധതിയുടെ ആറാം ഡി.പി.ആർ പൂർത്തീകരിക്കാത്തതിനാൽ അടുത്തഘട്ടം പദ്ധതി നഷ്ടമായി. പന്തളം പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം നിലച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. കോവിഡ്പ്രതിരോധം താളം തെറ്റി. റോഡിന് ഇതര ഫണ്ടിന്‍റെ 24 ശതമാനം കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കാമെന്ന ഗവൺമൻെറ് നിർദേശവും നടപ്പാക്കിയിട്ടില്ല. ജനറൽ വിഭാഗത്തിൽ വീടിന്‍റെ അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് വിതരണവും നടന്നിട്ടില്ല. ലസിത നയർ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
