Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകഞ്ചാവ് മാഫിയ വീടും...

കഞ്ചാവ് മാഫിയ വീടും വാഹനങ്ങളും അടിച്ചുതകർത്തു

text_fields
bookmark_border
കഞ്ചാവ് മാഫിയ വീടും വാഹനങ്ങളും അടിച്ചുതകർത്തു
cancel
തിരുവല്ല: തിരുവല്ലയിലെ കോട്ടാലിയിൽ . ആക്രമണത്തിൽ കിടപ്പുമുറിയുടെ ജനൽച്ചില്ലുകൾ വീണ് രണ്ടുവയസ്സുകാരന് പരിക്കേറ്റു. കോട്ടാലി പുത്തൻപറമ്പിൽ ലിസമ്മ തോമസിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ലിസമ്മയുടെ ചെറുമകൻ ഏദനാണ് പരിക്ക്​. ലിസമ്മയുടെ മകൻ ലിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പെട്ടി ഓട്ടോ റിക്ഷയും സംഘം അടിച്ചുതകർത്തു. തിങ്കളാഴ്ച പുലർച്ച മൂന്നോടെ ആയിരുന്നു സംഭവം. രണ്ട് ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ സംഘം വീടിനും വാഹനങ്ങൾക്കുംനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹാളിൽ ഉറങ്ങുകയായിരുന്ന ലിസമ്മ സിറ്റൗട്ടിലെ ലൈറ്റ് ഇട്ടപ്പോഴേക്ക് അക്രമിസംഘം കടന്നുകളഞ്ഞു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story