Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:33 AM IST Updated On
date_range 25 Jan 2022 5:33 AM ISTതദ്ദേശം ഒരുവർഷം: പത്തനംതിട്ട നഗരസഭ സർക്കാർ സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികൾ പോലും നിശ്ചലാവസ്ഥയിൽ
text_fieldsbookmark_border
പത്തനംതിട്ട: 51 വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടന പത്രികയാണ് എൽ.ഡി.എഫ് പുറത്തിറക്കിയത്. പത്തനംതിട്ട നഗരം മാലിന്യ മുക്തമാക്കാൻ പദ്ധതി ആവിഷ്കരിക്കും, ആധുനിക സൗകര്യങ്ങളോടുകൂടിയ അറവുശാല, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം, മിയാ വാക്കി വനവത്കരണം, പ്രതിവർഷം 1000 പേർക്ക് തൊഴിൽ, വിവിധ തൊഴിൽ വിദഗ്ധരുടെ സേവനം ആവശ്യക്കാർക്ക് ലഭ്യമാക്കാൻ സേവന കേന്ദ്രം, നഗരമാകെ സൗജന്യ വൈഫൈ, കെ.കെ. നായർ, സി. മീരാ സാഹിബ്, അഡ്വ. എബ്രഹാം മണ്ണായിക്കൽ, ഡോ.എ. ബാലകൃഷ്ണപിള്ള തുടങ്ങിയവർക്ക് സ്മാരകങ്ങൾ, ആധുനിക പൊതുശ്മശാനം, ചുട്ടിപ്പാറ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതി, ചുട്ടിപ്പാറയിൽ വാനനിരീക്ഷണകേന്ദ്രം, പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി സജ്ജമാക്കൽ, ആധുനിക സജ്ജീകരണത്തോടു കൂടിയ പബ്ലിക് ലൈബ്രറി തുടങ്ങി സർവ മേഖലയെയും സ്പർശിക്കുന്ന 51 കൂട്ടം വികസന പദ്ധതികളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ഉൾപ്പെടുത്തിയിരുന്ന ടൗൺ ഹാൾ നവീകരണം പൂർത്തിയായി വരുന്നുണ്ട്. പ്രകടനപത്രികയിലെ സർക്കാർ സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികൾ പോലും നടപ്പാക്കാതെ കിടക്കുന്നു. 50 കോടിയുടെ ജില്ല സ്റ്റേഡിയം നിർമാണം, സുബല പാർക്ക് നിർമാണം ഇവയൊന്നും നടപ്പായിട്ടില്ല. ചുട്ടിപ്പാറ, വലംചുഴി ടൂറിസം പദ്ധതികൾക്കും സർക്കാർ സഹായം വേണം. ബസ് സ്റ്റാൻഡ് ശോച്യാവസ്ഥ പരിഹരിക്കാനും നടപടിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story