Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:33 AM IST Updated On
date_range 25 Jan 2022 5:33 AM ISTറാന്നി മിനി സിവില്‍ സ്റ്റേഷനിൽ തേനീച്ചക്കൂടുകൾ ഭീഷണി
text_fieldsbookmark_border
റാന്നി: റാന്നി മിനി സിവില്‍ സ്റ്റേഷൻ കെട്ടിടത്തിന് മുകളില്‍ കൂടുകൂട്ടിയ തേനീച്ചക്കൂടുകൾ ഭീഷണിയാകുന്നു. താലൂക്ക് ഓഫിസ്, മുന്‍സിഫ് കോടതി, അഗ്നിരക്ഷാസേന എന്നിങ്ങനെ പ്രധാന ഓഫിസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് മുകളിലാണ് അപകടസാധ്യതയിൽ തേനീച്ച കൂടുകെട്ടിയിരിക്കുന്നത്. ജനങ്ങളും ജീവനക്കാരും ഭയപ്പാടോടെയാണ് ഇവിടെത്തുന്നത്. കാക്കയോ പരുന്തോ തട്ടിയിളക്കിയാല്‍ നൂറുകണക്കിനാളുകള്‍ക്ക് ഭീഷണിയാവും. ഇതേ വളപ്പില്‍ തന്നെയാണ് വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന രണ്ടാം ബ്ലോക്കും കോടതിയും ട്രഷറിയുമെല്ലാം. അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. Ptl rni - 1 Bee ഫോട്ടോ: റാന്നി മിനി സിവിൽ സ്‌റ്റേഷനുമുകളിലെ തേനീച്ചക്കൂട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
