Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതദ്ദേശം ഒരു വർഷം –...

തദ്ദേശം ഒരു വർഷം – പത്തനംതിട്ട നഗരസഭ

text_fields
bookmark_border
തദ്ദേശം ഒരു വർഷം – പത്തനംതിട്ട നഗരസഭ
cancel
പത്തനംതിട്ട: ഒരുവർഷം പൂർത്തിയായ പത്തനംതിട്ട നഗരസഭ എൽ.ഡി.എഫ് ഭരണസമിതി തികഞ്ഞ പരാജയമാണെന്ന് പത്തനംതിട്ട നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി പറഞ്ഞു. യു.ഡി.എഫ് കാലത്ത് തുടക്കമിട്ട ചില പദ്ധതികൾ ഇപ്പോൾ ഉദ്ഘാടനം നടത്തിയിട്ടുണ്ട്. കോടികളുടെ ആസ്​തിയുള്ള നഗരസഭ സ്റ്റേഡിയം 50 കോടിയുടെ പദ്ധതി നടപ്പാക്കാനെന്ന പേരിൽ സംസ്ഥാന സ്പോർട്സ് വകുപ്പുമായി ധാരണപത്രം ഒപ്പുവെച്ചിട്ട് ഒരു വർഷമായി. ഒരു നടപടിയുമായില്ല. ഒരു മാസത്തിനകം പണി തുടങ്ങുമെന്ന് പറഞ്ഞാണ് ഒപ്പുവെച്ചത്. ബസ്​സ്​റ്റാൻഡിൽ ഒരു ചാക്ക് സിമന്‍റിന്‍റെ പണിപോലും നടത്തിയില്ല. വാർഡുകളിൽ വികസനം സമ്പൂർണമായും നിശ്ചലമായി. യു.ഡി.എഫ് ഭരണ സമിതി പണികൾ പൂർത്തീകരിച്ച വൃദ്ധസദനം, കുമ്പഴയിലെ എൻ.യു.എച്ച്.എം ആശുപത്രി, താഴെ വെട്ടിപ്പുറത്തെ ലേഡീസ് ഹോസ്റ്റൽ എന്നിവയെല്ലാം പ്രവർത്തനം തുടങ്ങാതെ കിടക്കുന്നു. മാലിന്യസംസ്കരണത്തി‍ന്‍റെ പേരിൽ സമര പരമ്പര നടത്തിയവർ അധികാരത്തിൽ വന്നിട്ട് നൂതന പദ്ധതികൾ ഒന്നും ആവിഷ്കരിച്ചില്ല. പുതിയ ബസ്​സ്റ്റാൻഡി‍ന്‍റെ ഒരുഭാഗം മാലിന്യക്കൂമ്പാരമായി മാറി. കുടിവെള്ളക്ഷാമം പരിഹരിക്കാൻ നഗരസഭ തലത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. കോട്ടപ്പാറ കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തനം നിശ്ചലമാണ്. ഭവനനിർമാണ പദ്ധതിയും അവതാളത്തിലാണ്. Photo: കെ. ജാസിംകുട്ടി (പ്രതിപക്ഷ നേതാവ്, പത്തനംതിട്ട നഗരസഭ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story