Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:32 AM IST Updated On
date_range 25 Jan 2022 5:32 AM IST'കോവിഡ് പരിശോധനക്ക് എല്ലാ ദിവസവും സൗകര്യം ഒരുക്കണം'
text_fieldsbookmark_border
മല്ലപ്പള്ളി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താലൂക്ക് ആശുപത്രിയിൽ ആർ.ടി പി.സി.ആർ പരിശോധന എല്ലാ ദിവസവും നടത്തണമെന്നും ഇതിന് കോവിഡ് ബ്രിഗേഡിൽനിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും കേരള കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപനം അതിരൂക്ഷമായിട്ടും ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് (തിങ്കൾ, വ്യാഴം) പരിശോധന സൗകര്യം. ആളുകൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. തോമസ് മാത്യു, അനിൽ കയ്യാലാത്ത്, ലൈല അലക്സാണ്ടർ, എസ്. വിദ്യാമോൾ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റായി സജി ഡേവിഡിനെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story