Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപീഡനക്കേസിൽ സഹോദരങ്ങൾ...

പീഡനക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

text_fields
bookmark_border
പത്തനംതിട്ട: 10ാം ക്ലാസ് വിദ്യാർഥികളായ പെൺകുട്ടികളെ പീഡിപ്പിച്ച പരാതിയിൽ സഹോദരങ്ങളായ രണ്ടുപേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി (22), കണ്ണൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരുകല്യാണത്തിന് ഇവന്റ് മാനേജ്മെന്റ് ജോലിക്ക്​ എത്തിയ ഉണ്ണിയെ പെൺകുട്ടികളിലൊരാൾ കണ്ട് പരിചയപ്പെട്ടതാണ്. ശേഷം ഇയാളുടെ സഹോദരൻ കണ്ണൻ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായി അടുപ്പത്തിലായി. ആഗസ്റ്റിൽ ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടികളുടെ രക്ഷിതാക്കൾ വെള്ളിയാഴ്ച നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കൊട്ടാരക്കരയിലെ വീട്ടിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story