Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:34 AM IST Updated On
date_range 24 Jan 2022 5:34 AM ISTപ്രവാസികൾക്ക് നിർബന്ധിത ക്വാറന്‍റീൻ; തീരുമാനം പിൻവലിക്കണം -പ്രവാസി കോൺഗ്രസ്
text_fieldsbookmark_border
പത്തനംതിട്ട: വിദേശ രാജ്യങ്ങളിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിച്ചേരുന്ന പ്രവാസികൾക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ യാത്രക്ക് മണിക്കൂറുകൾ മുമ്പും പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ യാത്രക്ക് തൊട്ടുമുമ്പും നാട്ടിൽ എത്തിച്ചേരുന്ന വിമാനത്താവളങ്ങളിലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി ലഭിക്കുന്ന നെഗറ്റിവ് സർട്ടിഫിക്കറ്റുമായി കുറഞ്ഞ ദിവസത്തേക്ക് അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളോട് കേന്ദ്ര സർക്കാറിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി ക്വാറന്‍റീൻ നിർദേശിക്കുന്നത് വിവേചനവും കടുത്ത അനീതിയുമാണെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു. ക്രിസ്തുവിന്‍റെ മടങ്ങിവരവിന് സഭ കാത്തിരിക്കണം -പാസ്റ്റർ സാം ജോർജ് കുമ്പനാട്: പാപമോചനം പ്രാപിച്ച് വിശുദ്ധജീവിതം നയിക്കുന്ന മനുഷ്യരെ തന്നോട് ചേർക്കാനുള്ള ക്രിസ്തുവിന്‍റെ മടങ്ങിവരവാണ് സഭയുടെ പ്രത്യാശയെന്ന് ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പറഞ്ഞു. കുമ്പനാട് കൺവെൻഷനിൽ ഞായറാഴ്ച രാവിലെ പൊതുയോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ കെ.സി. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ പ്രസിഡൻറ് പാസ്റ്റർ വത്സൻ എബ്രഹാം, പാസ്റ്റർ എം.എസ്. സാമുവൽ, പാസ്റ്റർ എം.വി. വർഗീസ്, പാസ്റ്റർ ടി.എ. ചെറിയാൻ എന്നിവരും സംസാരിച്ചു. പാസ്റ്റർ റെജി ഓതറ രചിച്ച ബൈബിൾ കൈയെഴുത്തുപ്രതി പാസ്റ്റർ വത്സൻ എബ്രഹാം, പാസ്റ്റർ ബെഞ്ചമിൻ വർഗീസിന് നൽകി പ്രകാശനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story