Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:34 AM IST Updated On
date_range 24 Jan 2022 5:34 AM ISTആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
text_fieldsbookmark_border
കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവത്തിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരി, മേല്‍ശാന്തി ശ്രീനിവാസന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലേക്ക് നടന്ന എഴുന്നള്ളിപ്പോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിളക്കുമാടത്തില്‍നിന്നും മുള എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെ തന്ത്രിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ് പൂജകള്‍ ആരംഭിച്ചു. തുടര്‍ന്നാണ് കൊടിയേറിയത്. ആചാരപൂര്‍വം അഷ്ടദിക്പാലകര്‍ക്കുള്ള കൊടിയേറ്റും നിര്‍വഹിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രാചാര ചടങ്ങുകളും ക്ഷേത്രകലകളും മാത്രമാണ് നടക്കുന്നത്. തിരുവാഭരണം കമീഷണര്‍ എസ്. അജിത് കുമാര്‍, മാലേത്ത് സരളാദേവി, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ഉപദേശക സമിതി പ്രസിഡന്റ് രാജേന്ദ്ര ബാബു, സെക്രട്ടറി കെ.പി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ചാം പുറപ്പാട് 27ന് രാത്രിയിലും പള്ളിവേട്ട 31നും നടക്കും. ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് ഒന്നിന് വൈകീട്ട് പമ്പാനദിയിലെ ആറാട്ട് കടവില്‍ നടക്കും. പടം PTL 12 KODIYETTU ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര ഉത്സവത്തിന് തന്ത്രി ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരി, മേല്‍ശാന്തി ശ്രീനിവാസന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു കർശന നിയന്ത്രണങ്ങളോട് സഹകരിച്ച് പൊതുജനം സത്യവാങ്മൂലവുമായിട്ടായിരുന്നു യാത്ര പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായ കർശന നിയന്ത്രണങ്ങളോട് സഹകരിച്ച് പൊതുജനം. ഏറ്റവും അത്യാവശ്യങ്ങൾക്കുമാത്രം ജനം പുറത്തിറങ്ങിയപ്പോൾ ഞായറാഴ്ച എങ്ങും സമ്പൂർണ ലോക്ഡൗണിന്റെ പ്രതീതിയായിരുന്നു. നിരത്തുകളിൽ വാഹനങ്ങൾ അപൂർവമായിരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ, ആശുപത്രി സേവനം എന്നിവക്ക് മാത്രമാണ് ആളുകൾ പുറത്തിറങ്ങിയത്. സത്യവാങ്മൂലവുമായിട്ടായിരുന്നു യാത്ര. അതിരാവിലെ മുതൽ തന്നെ പ്രധാന കവലകളിലെല്ലാം പൊലീസ് നിലയുറപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ഒറ്റപ്പെട്ട് ചില ദീർഘദൂര സർവിസുകൾ മാത്രമാണ് നടത്തിയത്. അതിലും യാത്രക്കാർ നാമമാത്രമായിരുന്നു. ജില്ലയിലെങ്ങും കോവിഡ് തീവ്രവ്യാപനമാണ്. എന്നിട്ടും ജനം പൊതു ഇടങ്ങളിൽ ഒത്തുകൂടുന്നതിന് കുറവൊന്നും ഉണ്ടായില്ല. പനി ഉള്ളവരും അത് മറച്ചുവെച്ച് പുറത്തിറങ്ങുകയാണ്. ഈ സാഹചര്യം മനസ്സിലാക്കി നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോൾ സ്ഥിതി വഷളാക്കിയിരിക്കുന്നത്. വൈകിയാണെങ്കിലും സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളെ പൊതു സമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയായിരുന്നു ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ പ്രതീതി. PTL 10 KSRTC LOCKED തിരക്കൊഴിഞ്ഞ പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് PTL 11 TOWN LOCKED തിരക്കൊഴിഞ്ഞ പത്തനംതിട്ട നഗരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story