Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:31 AM IST Updated On
date_range 24 Jan 2022 5:31 AM ISTപെരുമ്പെട്ടി പട്ടയം, മൊഴി നൽകി
text_fieldsbookmark_border
പെരുമ്പെട്ടി പട്ടയം: വിജിലൻസിന് മൊഴി നൽകി മല്ലപ്പള്ളി: പെരുമ്പെട്ടിയിലെ കർഷകരുടെ പേര് കേന്ദ്രാനുമതിക്കുള്ള പട്ടികയിൽ തെറ്റായി ഉൾപ്പെടുത്തിയതിനെതിരെ നൽകിയ പരാതിയുടെ ഭാഗമായി വിജിലൻസ് ഓഫിസറുടെ മുമ്പാകെ പരാതിക്കാരനായ സന്തോഷ് പെരുമ്പെട്ടി മൊഴി നൽകി. പുനലൂർ ഫോറസ്റ്റ് വിജിലൻസ് ഓഫിസർ ബൈജു കൃഷ്ണനാണ് മൊഴി രേഖപ്പെടുത്തിയത്. വനം കൈയേറ്റക്കാരുടെ പേരുവിവരം മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് എന്നിരിക്കെ വനം കൈയേറാത്ത പെരുമ്പെട്ടി നിവാസികളെ ഉൾപ്പെടുത്തിയത് ക്രമക്കേടാണ്. അനർഹർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. ഇടക്കാല റിപ്പോർട്ടും 1991ലെ സംയുക്ത പരിശോധന പട്ടികയും തമ്മിൽ പൊരുത്തപ്പെടുന്നില്ല. വലിയകാവ് വനം വിജ്ഞാപനത്തിന് വിരുദ്ധമാണ് വനംവകുപ്പിന്‍റെ നിലപാട്. പെരുമ്പെട്ടിയിലെ സർവേ നമ്പർ 283/1 ഭൂരിഭാഗവും വനത്തിൽ ഉൾപ്പെടുന്നു എന്നതിനെ മുഴുവൻ ഭാഗവും വനത്തിൽ ഉൾപ്പെടുന്നു എന്ന് 1986ൽ റാന്നി ഡി.എഫ്.ഒ കുറിപ്പെഴുതി. ഈ വൈരുധ്യങ്ങൾ വനം വകുപ്പിന്‍റെ വർക്കിങ് പ്ലാൻ അനുസരിച്ച് അതിർത്തി കൈയേറ്റം ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം വൈരുധ്യങ്ങൾ പരിഹരിക്കാൻ വനത്തിന്‍റെ സർവേ പൂർത്തിയാക്കണം. അത് കൂടാതെ പട്ടിക നടപ്പാക്കുന്നത് നിയമപരമല്ല -മൊഴിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story