Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബ്ലോക്ക് പഞ്ചായത്ത്...

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
വടശ്ശേരിക്കര: റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വാഹനം ദുരുപയോഗത്തിനിടെ അപകടത്തിൽപെട്ടതായി ആരോപണം. ഞായറാഴ്ച ഉച്ചയോടെ പെരുനാട് കൂനംകരക്ക്​ സമീപമാണ്​ അപകടത്തിൽപെട്ടത്. സർക്കാർ വാഹനം ബ്ലോക്ക് പ്രസിഡന്‍റ്​ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി വ്യാപക ആക്ഷേപം ഉയരുന്നതിനിടെയാണ് വാഹനം അപകടത്തിൽപെടുന്നത്. വീട്ടാവശ്യങ്ങൾക്കും മറ്റും ഈ വാഹനം ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. ഡ്രൈവറും ബ്ലോക്ക് പ്രസിഡന്‍റിന്‍റെ ബന്ധുവുംകൂടി യാത്ര ചെയ്യുകയായിരുന്ന വാഹനം പെരുനാട് മന്നപുഴ കൂനംകര റോഡിലാണ് മറിയുന്നത്. അപകടമുണ്ടായപ്പോൾതന്നെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ബോർഡ് നീക്കം ചെയ്തതായി പറയുന്നു. അപകടത്തിന് തൊട്ടുമുമ്പ്​ വാഹനമോടിച്ചിരുന്ന ഡ്രൈവർ പാട്ടുപാടി വാഹനമോടിച്ചത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. സർക്കാർ ഔദ്യോഗിക വാഹനം മാനദണ്ഡങ്ങൾ ലംഘിച്ചു ലോക്ഡൗൺ ദിവസം സ്വകാര്യ ആവശ്യത്തിനും മറ്റും ഉപയോഗിച്ച നടപടിയിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട്​ കോൺഗ്രസും ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story