Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:30 AM IST Updated On
date_range 24 Jan 2022 5:30 AM ISTകോമളം കടവിൽ താൽക്കാലിക പാലം വേണമെന്ന ആവശ്യം ശക്തം
text_fieldsbookmark_border
മല്ലപ്പള്ളി: പ്രളയത്തിൽ വെണ്ണിക്കുളം കോമളം പാലം തകർന്നത് വ്യാപാര മേഖലയെയും ബാധിക്കുന്നു. പാലത്തിലേക്കുള്ള പാത തകർന്നതോടെ യാത്രമാർഗം തടസ്സമായിരിക്കുകയാണ്. കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം, തുരുത്തിക്കാട് കുരിശുമല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള ആൾക്കാരിൽ ഏറെയും അവശ്യസാധനങ്ങൾ വാങ്ങുന്നതിന് എത്തിയിരുന്നത് വെണ്ണിക്കുളത്തും കോമളത്തുമായിരുന്നു. പാലത്തിലേക്കുള്ള പാത തകർന്നതോടെ മറ്റ് യാത്രമാർഗമില്ലാത്തിനാൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പ്രളയത്തിൽ നഷ്ടം നേരിട്ട വ്യാപാരികൾക്ക് സാധനം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കുറഞ്ഞത് കൂടുതൽ ദുരിതമായിരിക്കുകയാണ്. പുതിയ പാലം നിർമിക്കുന്നതുവരെ യാത്രക്ലേശം പരിഹരിക്കുന്നതിന് റീബിൽഡ് കേരള പദ്ധതിയിൽ നടപ്പാലം നിർമിക്കാൻ നടപടിയെടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും പാലം തകർന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ബെയ്ലി പാലമെന്ന ആവശ്യത്തിനും പരിഹാരമായില്ല. താൽക്കാലിക പാലം നിർമിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ, പുതിയ പാലം നിർമിക്കാനുള്ള മണ്ണിന്‍റെ ഉറപ്പ് പരിശോധന നടക്കുന്നുണ്ട്. കരയിലും നദിയിലുമായി എട്ടിടത്താണ് പരിശോധന നടക്കുന്നത്. പാലം നിർമാണം പൂർത്തിയാകുന്നതുവരെ താൽക്കാലിക പാലമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story