Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവാഭരണങ്ങൾ...

തിരുവാഭരണങ്ങൾ പന്തളത്ത് മടങ്ങിയെത്തി

text_fields
bookmark_border
തിരുവാഭരണങ്ങൾ പന്തളത്ത് മടങ്ങിയെത്തി
cancel
പന്തളം: മകരസംക്രമനാളിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താൻ പന്തളത്തുനിന്ന്​ കൊണ്ടുപോയ . വിവിധ സ്ഥലങ്ങളിൽനിന്ന്​ ലഭിച്ച സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ ഘോഷയാത്രാസംഘം മടങ്ങിയെത്തിയത്. പുലർച്ച നാലിന് ആറന്മുളയിൽനിന്ന്​ യാത്ര പുനരാരംഭിച്ച സംഘത്തിന്​ കുളനട പഞ്ചായത്ത് അതിർത്തിയിൽ പ്രസിഡൻറ് ചിത്തിര സി. ചന്ദ്രന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അവിടെനിന്ന്​ യാത്ര തുടർന്ന സംഘത്തിന് ഉള്ളന്നൂർ ശ്രീഭദ്രാദേവീക്ഷേത്രം, ഹിന്ദു ഐക്യവേദി, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ സ്വീകരണം നൽകി. കുളനട ദേവീക്ഷേത്രത്തിലെത്തി വിശ്രമിച്ചു. അവിടെനിന്ന്​ യാത്ര തിരിച്ച്​ പന്തളം വലിയ പാലത്തിലെത്തിയ സംഘത്തിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു. പാലം കടന്നെത്തിയപ്പോൾ പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷി‍ന്‍റെ നേതൃത്വത്തിൽ കൗൺസിലർമാരായ പുഷ്പലത, സുനിതാ വേണു, കെ.വി. ശ്രീദേവി എന്നിവർ സ്വീകരിച്ചു. ദേവസ്വം മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവാസംഘവും സ്വീകരിച്ചു. രാജാ രാജശേഖര മണ്ഡപത്തിന്​ മുന്നിൽ പന്തളം പാലസ് വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.സി. ഗിരീഷ് കുമാർ, സെക്രട്ടറി എം.ആർ. സുരേഷ് വർമ എന്നിവർ സ്വീകരിച്ചു. മേടക്കല്ലുവഴി സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തിയപ്പോൾ സെക്രട്ടറി പി.എൻ. നാരായണ വർമ, ട്രഷറർ ദീപാ വർമ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിരുവിതാംകൂർ ദേവസ്വം അസി. കമീഷണർ കെ. സൈനുരാജ്, വലിയകോയിക്കൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്രാസംഘം മടങ്ങിയെത്തിയത്. കഴിഞ്ഞ 12ന് ഉച്ചക്ക്​ ഒന്നിനാണ്​ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽനിന്ന്​ തിരുവാഭരണ ഘോഷയാത്ര ശബരിമലയ്​ക്ക് പുറപ്പെട്ടത്. ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡ്​ അധികാരികളിൽ നിന്നും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ മാറ്റി. ഇനി അയ്യപ്പ‍ന്‍റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനാണ് തിരുവാഭരണങ്ങൾ ദർശനത്തിന്​ പുറത്തെടുക്കുന്നത്. ഫോട്ടോ: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് എത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story