Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുംഭപ്പാട്ട് കുലപതിയെ...

കുംഭപ്പാട്ട് കുലപതിയെ സ്മരിച്ച് കല്ലേലിക്കാവ്

text_fields
bookmark_border
കുംഭപ്പാട്ട് കുലപതിയെ സ്മരിച്ച് കല്ലേലിക്കാവ്
cancel
കുംഭപ്പാട്ട് കുലപതിയുടെ മൂന്നാമത് സ്മരണദിനം നടന്നു കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപ്പാട്ടി‍ന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാ‍ന്‍റെ മൂന്നാമത് സ്മരണദിനം ദ്രാവിഡ ആചാരാനുഷ്​ഠാനത്തോടെ കല്ലേലിക്കാവിൽ നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപ്പാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, നിരവധി സാമൂഹിക സാംസ്കാരിക മതസംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽനിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭപ്പാട്ട് പഠനവിഷയമാക്കിയിരുന്നു. കുംഭപ്പാട്ട് നിത്യവും ഉള്ള ഏക കാവാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ദ്രാവിഡകലകൾ ജനമധ്യത്തിൽ എത്തിക്കുന്ന ഒരാൾക്ക് കുംഭപ്പാട്ട് ആശാ‍ന്‍റെ പേരിലുള്ള ബഹുമുഖ പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കുന്നുണ്ട്. പ്രകൃതിസംരക്ഷണ പൂജയോടെ സ്മരണദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. അപ്പൂപ്പൻ അമ്മൂമ്മ പൂജ, പർണശാലയിൽ ആശാൻ വന്ദനം, കുംഭപൂജ, ആശാൻ അനുസ്മരണം, കുംഭപ്പാട്ട്, വാനര ഊട്ട്, മീനൂട്ട് പ്രഭാതപൂജ, നിത്യ അന്നദാനം, സന്ധ്യാവന്ദനം ദീപ നമസ്കാരം എന്നിവ നടന്നു. കാവ് മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജകൾക്ക് കാർമികത്വം വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story