Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൈപ്പ് പൊട്ടിയതറിയാതെ...

പൈപ്പ് പൊട്ടിയതറിയാതെ പമ്പിങ്​:കുടിവെള്ളം പാഴായി

text_fields
bookmark_border
പൈപ്പ് പൊട്ടിയതറിയാതെ പമ്പിങ്​ നടത്തി; കുടിവെള്ളം പാഴായി കോന്നി: വേനല്‍ കടുക്കുന്നതിനിടെ റോഡു നിർമാണത്തിനിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായത് മണിക്കൂറുകളോളം. തണ്ണിത്തോട് മൂഴി - മേക്കണ്ണം റോഡിലാണ് റോഡ് നിർമാണത്തിനിടെ പൊട്ടിയ പൈപ്പ് നന്നാക്കാതെ കോണ്‍ക്രീറ്റ് ചെയ്തത് മൂലം കുടിവെള്ളം നടുറോഡില്‍ പാഴായത്.ആഴ്ചകള്‍ക്ക് മുമ്പാണ് റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ ആരംഭിച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് റോഡ് നിർമാണം ആരംഭിച്ച സമയം തന്നെ പൈപ്പ് പൊട്ടി യു പി സ്കൂളിന് സമീപം ഒരാഴ്ചയോളം ജലവിതരണം മുടങ്ങിയിരുന്നു. പിന്നീടാണ് ജല വിതരണം ഇവിടെ പുനഃസ്ഥാപിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ്​ ഇതേ റോഡില്‍ കറുകയില്‍ പടിക്ക് സമീപത്തും മണ്ണ് നീക്കിയതിനെ തുടര്‍ന്ന് ജല അതോറിറ്റിയെ അറിയിക്കാതെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍, പമ്പിങ്​ നടന്നെങ്കിലും ഇവിടേക്ക് വെള്ളം കിട്ടുന്നില്ലെന്ന നാട്ടുകാരുടെ പരാതിയില്‍ പമ്പ് ഹൗസ് ജീവനക്കാര്‍ സ്ഥലത്തെത്തിയപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ്​ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത്കൂടി വെള്ളം ഒഴുകുന്നത് കാണുന്നത്. റോഡ് പണിക്കിടയില്‍ സംഭവിച്ച അനാസ്ഥ മൂലം പമ്പ് ചെയ്ത വെള്ളം മുഴുവന്‍ നഷ്ടപ്പെടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story