Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:32 AM IST Updated On
date_range 23 Jan 2022 5:32 AM ISTരണ്ടായിരവും കടന്ന് കോവിഡ്; നാല് മരണം
text_fieldsbookmark_border
1309പേര്‍ രോഗമുക്തരായി പത്തനംതിട്ട: ആശങ്ക വർധിപ്പിച്ച് ജില്ലയില്‍ 2000 കടന്ന് കോവിഡ്. 2012 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 1309പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച നാലുപേർ മരിച്ചു. ഇലന്തൂര്‍ സ്വദേശി (86), തിരുവല്ല സ്വദേശി (73), എഴുമറ്റൂര്‍ സ്വദേശി (78) മല്ലപ്പുഴശ്ശേരി സ്വദേശി (70) എന്നിവരാണ് മരിച്ചത്. രോഗബാധിതർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്നത് മാത്രമാണ് ആശ്വാസം. പ്രത്യേകിച്ച് രണ്ട് ഡോസ് വാക്സിനും എടുത്തവർക്ക്. അതുകൊണ്ടുതന്നെ പൊതുവെ എങ്ങും ജാഗ്രതക്കുറവ് ഇപ്പോഴും പ്രകടവുമാണ്. വരുന്നെങ്കിൽ വന്ന് പോകട്ടെ എന്ന മനോഭാവമാണ് പലർക്കും. ചെറിയ ലക്ഷണങ്ങൾ ഉള്ളവർ സമൂഹത്തിൽ ഇറങ്ങിനടക്കാനും മടികാണിക്കുന്നില്ല. അടൂര്‍ 68, പന്തളം 57, പത്തനംതിട്ട 177, തിരുവല്ല 138, ആനിക്കാട് 13, ആറന്മുള 28, അരുവാപുലം 37, അയിരൂര്‍ 34, ചെന്നീര്‍ക്കര 29, ചെറുകോല്‍ 12, ചിറ്റാര്‍ 9, ഏറത്ത് 29, ഇലന്തൂര്‍ 41, ഏനാദിമംഗലം 32, ഇരവിപേരൂര്‍ 55, ഏഴംകുളം 39, എഴുമറ്റൂര്‍ 42, കടമ്പനാട് 44, കടപ്ര 10, കലഞ്ഞൂര്‍ 47, കല്ലൂപ്പാറ 20, കവിയൂര്‍ 21, കൊടുമണ്‍ 37, കോയിപ്രം 34, കോന്നി 150, കൊറ്റനാട് 20, കോട്ടാങ്ങല്‍ 13, കോഴഞ്ചേരി 32, കുളനട 28, കുന്നന്താനം 27, കുറ്റൂര്‍ 19, മലയാലപ്പുഴ 36, മല്ലപ്പള്ളി 33, മല്ലപ്പുഴശ്ശേരി 11, മെഴുവേലി 18, മൈലപ്ര 15, നാറാണംമൂഴി 14, നാരങ്ങാനം 23, നെടുമ്പ്രം 4, നിരണം 15, ഓമല്ലൂര്‍ 29, പള്ളിക്കല്‍ 37, പന്തളം-തെക്കേക്കര 12, പെരിങ്ങര 8, പ്രമാടം 89, പുറമറ്റം 13, റാന്നി 58, റാന്നി-പഴവങ്ങാടി 46, റാന്നി-അങ്ങാടി 17, റാന്നി-പെരുനാട് 26, സീതത്തോട് 4, തണ്ണിത്തോട് 14, തോട്ടപ്പുഴശ്ശേരി 26, തുമ്പമണ്‍ 16, വടശ്ശേരിക്കര 26, വള്ളിക്കോട് 39, വെച്ചൂച്ചിറ 41 എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story