Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:31 AM IST Updated On
date_range 23 Jan 2022 5:31 AM IST''മാധ്യമം'' ഇംപാക്ട് അടൂർ ജനറൽ ആശുപത്രിയിലെ അപര്യാപ്തത: ഡി.എം.ഒ ക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി
text_fieldsbookmark_border
''മാധ്യമം'' ഇംപാക്ട് അടൂർ ജനറൽ ആശുപത്രിയിലെ അപര്യാപ്തത: ഡി.എം.ഒ ക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി അടൂർ: ജനറലാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിയിലും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി .കെ ബീനാകുമാരി ആവശ്യപ്പെട്ടു. ജനുവരി മൂന്ന്, ആറ് തീയതികളിലെ ''മാധ്യമം'' വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി. രണ്ടായിരത്തിലധികം പേർ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് ഇത്. ഐ.സി.യു ക്രമീകരിച്ചതോടെ വാർഡിൽ കിടക്കകൾ ലഭ്യമല്ലാതായി. ജീവനക്കാർ ഇല്ലാത്തതിനാൽ പേ വാർഡ് അടച്ചിട്ടിരിക്കുന്നു. 90 സ്റ്റാഫ് നേഴ്സ് വേണ്ടിടത്ത് 65 പേർ മാത്രമാണുള്ളത്. രാത്രിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ആവശ്യത്തിന് കിടക്കകൾ ഇല്ലാത്തതിനാൽ രോഗികൾ നിലത്ത് കിടത്തുകയാണ് ചെയ്യുന്നത്. PTL ADR Impact ജനുവരി മൂന്നിലെ ''മാധ്യമം'' വാർത്ത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
