Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:31 AM IST Updated On
date_range 23 Jan 2022 5:31 AM ISTമാലിന്യ സംസ്കരണത്തിന് അനുയോജ്യ സംവിധാനമില്ലാത്തത് ലജ്ജാകരം – ആന്റോ ആന്റണി
text_fieldsbookmark_border
മല്ലപ്പള്ളി: കേരളത്തിലെ മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ സംവിധാനം കണ്ടെത്താൻ മലയാളി സമൂഹത്തിന് കഴിയാത്തത് ലജ്ജാകരമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ജനപ്രതിനിധികൾ പോലും ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. ജില്ല എജ്യു. ഫെസ്റ്റ് -പുസ്തകമേളയുടെ ഭാഗമായി ശനിയാഴ്ച നടന്ന പരിസ്ഥിതി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷത വഹിച്ചു. കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മൻെറ് ആൻഡ് മാനേജ്മെന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ, എസ്.വി. സുബിൻ, കെ.സതീഷ് ചന്ദ്രൻ, എബി മേക്കരിങ്ങാട്ട്, കുഞ്ഞുകോശി പോൾ, സുരേഷ് നവദീപ്, കെ.ആർ. പ്രദീപ് കുമാർ, ഷിനു കുര്യൻ, അനു കുറിയന്നൂർ, എൻ.കെ. സുഭാഷ് ലാൽ, ജിജു വൈക്കത്തുശ്ശേരി എന്നിവർ സംസാരിച്ചു. photo ജില്ല എജ്യു.ഫെസ്റ്റ് ഭാഗമായി ശനിയാഴ്ച നടന്ന പരിസ്ഥിതി സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
