Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅങ്ങാടിക്കലിലെ സംഘർഷം;...

അങ്ങാടിക്കലിലെ സംഘർഷം; അക്രമം നടത്തിയ സി.പി.എം കാർക്കെതിരെ നടപടി വേണം -സി.പി.ഐ

text_fields
bookmark_border
അടൂർ: കൊടുമൺ അങ്ങാടിക്കലിൽ നടന്ന സംഘർഷത്തിൽ സി.പി.ഐക്ക് നീതി കിട്ടിയില്ലെങ്കിൽ ഏതറ്റംവരെ പോകുമെന്നും കോടതിയെ സമീപിക്കാനും ബഹുജന പ്രക്ഷോഭത്തിനും മടിക്കില്ലെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ആർ. ചന്ദ്രമോഹൻ പറഞ്ഞു. അങ്ങാടിക്കലിലെ സംഭവങ്ങളിൽ സി.പി.ഐ പ്രവർത്തകർക്കെതിരെ ചാർത്തിയ കള്ളക്കേസുകൾ പിൻവലിക്കുകയും അക്രമം നടത്തിയ സി.പി.എമ്മിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളോടൊപ്പം അടൂർ ഡിവൈ.എസ്.പിക്ക് നിവേദനം നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സി.പി.എം അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് പക്ഷപാതപരമായ നിലപാടാണ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വീടുകളിൽ കയറി ആക്രമണം നടത്തിയതിനും 10 വയസ്സുകാരിയെ വസ്ത്രാക്ഷേപം ചെയ്തതിന്​ പോലും കേസെടുത്തില്ല. നിവേദക സംഘത്തോടൊപ്പം ജനപ്രതിനിധികളും സി.പി.ഐ പ്രവർത്തകരും ഡിവൈ.എസ്.പി ഓഫിസിലേക്ക് കയറാൻ ശ്രമിച്ചത്​ ഡിവൈ.എസ്.പി ആർ. ബിനു തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. എല്ലാവരോടും ഇറങ്ങിപ്പോകാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. എല്ലാവരെയും അടിച്ചോടിക്കാൻ ഡിവൈ.എസ്.പി പൊലീസിന്​ നിർദേശം നൽകിയതോടെ ക്യാമ്പിലെ പൊലീസുകാർ അതിനായി നിരന്നെങ്കിലും സി.പി.ഐ പ്രവർത്തകർ പിൻവാങ്ങി. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ നേതാക്കളായ എം. വിദ്യാധരൻ, മുണ്ടപ്പള്ളി തോമസ്, വി.ആർ. ഗോപിനാഥ്, ഡി. സജി അരുൺ കെ.എസ്. മണ്ണടി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. PTL ADR CPI
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story