Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:31 AM IST Updated On
date_range 23 Jan 2022 5:31 AM ISTറാന്നി വലിയ പാലത്തിന്‍റെ അപ്രോച് റോഡ് വീതികൂട്ടുന്ന ജോലി പുരോഗമിക്കുന്നു
text_fieldsbookmark_border
റാന്നി: റാന്നി വലിയ പാലത്തിനോട് ചേർന്ന അപ്രോച് റോഡിന്‍റെ സംരക്ഷണഭിത്തി കെട്ടി വീതികൂട്ടുന്ന പണികൾ പുരോഗമിക്കുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്‍റെ ഭാഗമാണിത്. റാന്നി പാലത്തിന്‍റെ പെരുമ്പുഴ കരയിലെ റോഡിന്‍റെ താഴ്ചയുള്ള ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ നിർമാണമാണ് തുടങ്ങിയത്. മുമ്പ് റോഡിന് വീതി കുറവായിരുന്നതിനാൽ ഇവിടെ സംരക്ഷണഭിത്തി ഇല്ലായിരുന്നു. എന്നാൽ, റോഡിന് വീതികൂട്ടി നിർമിക്കുമ്പോൾ താഴ്ചയിൽനിന്ന് ഭിത്തികെട്ടി ഉയർത്തേണ്ടതായിവന്നു. നാലു മീറ്ററോളം താഴ്ചയിൽനിന്ന് കോൺക്രീറ്റ് ചെയ്ത് ഉയർത്തിയാണ് ഭിത്തി പണിയുന്നത്. റോഡിന്‍റെ പൊക്കത്തിൽ കോൺക്രീറ്റ് ഭിത്തി വാർത്തശേഷം മണ്ണും മക്കും മിറ്റലും ഇട്ട് നിരപ്പാക്കിയ ശേഷമാണ് ഉപരിതലം പണിയുന്നത്. റോഡിൽ നിന്ന് പാലം തുടങ്ങുന്ന ഭാഗം, നദിയോട് ചേർന്ന് താഴ്ചയായതിനാൽ വശങ്ങളിൽ സുരക്ഷാവേലികളും സ്ഥാപിക്കും. Ptl rni_4 bridge ഫോട്ടോ. സംസ്ഥാന പാതയിൽ റാന്നി വലിയ പാലത്തിനോട് ചേർന്ന് അപ്രോച് റോഡിന് സംരക്ഷണഭിത്തി നിർമി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
