Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചൂടേറുമ്പോൾ ഇളനീർ...

ചൂടേറുമ്പോൾ ഇളനീർ വിപണി സജീവം

text_fields
bookmark_border
ചൂടേറുമ്പോൾ ഇളനീർ വിപണി സജീവം
cancel
പത്തനംതിട്ട: വേനൽ ചൂടേറിയതോടെ വഴിയരികിൽ ഇളനീരും സുലഭം. ചൂട് കടുത്തതോടെ ഇളനീരിന് ആവശ്യക്കാർ ഏറെയാണ്​. ബസ് സ്റ്റോപ്പുകളിലും ജില്ലയിലെ പ്രധാന പാതകളിലും ഇളനീർ കച്ചവടക്കാർ നിരവധിയുണ്ട്. പത്തനംതിട്ട റിങ്​ റോഡ്, സ്റ്റേഡിയം, വഴിയോരങ്ങൾ എന്നിവിടങ്ങളിലെല്ലാം പഴക്കച്ചവടത്തോടൊപ്പം ഇളനീരും സ്ഥാനംപിടിച്ച് കഴിഞ്ഞു. കോവിഡ് ഉയർന്നത് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. റാന്നി, ചിറ്റാർ ഭാഗങ്ങളിൽനിന്നാണ് കൂടുതൽ ഇളനീർ വിൽപനക്കെത്തുന്നത്. ഇത് നാടൻ ഇളനീരെന്നാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിൽനിന്ന്​ ഇളനീർ ലഭിക്കുന്നുണ്ട്. 40, 50 രൂപ വിലയാണ് ഈടാക്കുന്നത്. നാടൻ കരിക്കിന് 50 രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10-15 രൂപ ഇത്തവണ കൂടിയിട്ടുണ്ട്. പാലക്കാടുനിന്ന്​ ഇളനീർ ജില്ലയിലെത്താറുണ്ട്. ചെന്തെങ്ങിന്‍റേത്​ ഉണ്ടെങ്കിലും നാടൻ ഇളനീരാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ഇരുചക്ര വാഹനയാത്രികരാണ് ഇളനീർ ഏറ്റവും കൂടുതലായി വാങ്ങിക്കുടിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. photo. പത്തനംതിട്ട കടമ്മനിട്ട റോഡിലെ ഇളനീർ വിൽപന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story