Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
തിരുവല്ല: ടാറിങ്ങിന്‍റെ ഭാഗമായി മുത്തൂർ-കിഴക്കൻ മുത്തൂർ റോഡിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തും. റോഡിൽ മണ്ണിട്ട് ഉറപ്പിക്കുന്നതടക്കമുള്ള ജോലി ഞായറാഴ്ച പൂർത്തിയാകും. തിങ്കളാഴ്ച രാവിലെ മുതൽ ടാറിങ്​ ആരംഭിക്കും. ഓടയുടെ നിർമാണം ഒരാഴ്ച മുമ്പ് പൂർത്തിയായിരുന്നു. കിഫ്ബിയിൽനിന്ന്​ അനുവദിച്ച അഞ്ചുകോടി ചെലവഴിച്ചാണ് നാല് കിലോമീറ്റർ ദൂരം വരുന്ന റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമിക്കുന്നത്. ഈ മാസം 30 വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു തിരുവല്ല: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാവുംഭാഗം - മുത്തൂർ റോഡിൽ മുത്തൂർ ജങ്​ഷന് സമീപം ശനിയാഴ്ച മൂന്നുമണിയോടെ ആയിരുന്നു അപകടം. കിഴക്കന്മുറി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മുത്തൂർ ഭാഗത്തുനിന്ന്​ വന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു. കാറിന്‍റെ മുൻവശം ഭാഗികമായി തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story