Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:35 AM IST Updated On
date_range 22 Jan 2022 5:35 AM ISTബോക്സിങ് ചാമ്പ്യൻഷിപ്
text_fieldsbookmark_border
പത്തനംതിട്ട: ജില്ല ഒളിമ്പിക്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഒളിമ്പിക്സ് ഗെയിംസിന്‍റെ ഭാഗമായി പത്തനംതിട്ട സുബല പാർക്കിൽ നടന്നു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സ് അസോ. സെക്രട്ടറി ആർ. പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. ഡോ. സി.ബി. രജി, അഡ്വ. ഡാനിയൽ, ബിനു ഡാനിയേൽ, എം.എ. സിദ്ദീഖ്, അഡ്വ.ഡാനിയേൽ തോമസ് കാരിക്കോട്ട് എന്നിവർ സംസാരിച്ചു. എട്ട് ബാച്ച് ബോക്സിങ് താരങ്ങൾ റിങ്ങിൽ ഏറ്റുമുട്ടി. ചിത്രം ചിത്രം PTL 12 BOXING ഒളിമ്പിക്സ് ഗെയിംസിന്‍റെ ഭാഗമായി പത്തനംതിട്ട സുബല പാർക്കിൽ നടന്ന പിൽ മത്സരാർഥികൾ ഏറ്റുമുട്ടിയപ്പോൾ തീയതി ദീര്‍ഘിപ്പിച്ചു പത്തനംതിട്ട: ജില്ല കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യസത്തിന് അപേക്ഷ നല്‍കുന്നതിനുള്ള തീയതി ഫെബ്രുവരി 15വരെ ദീര്‍ഘിപ്പിച്ചു. കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി പത്തനംതിട്ട: ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ല കാര്യാലയത്തിന് കീഴിലുള്ള തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. ജില്ല കമ്മിറ്റി ചെയര്‍മാന്‍ എസ്. സൂരജ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജൂനിയര്‍ സൂപ്രണ്ട് എസ്. സിമി പങ്കെടുത്തു. ജില്ല വികസനസമിതി യോഗം പത്തനംതിട്ട: ജില്ല വികസനസമിതിയുടെ ജനുവരി മാസത്തെ യോഗം 29ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും. ജില്ലതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ല പ്ലാനിങ് ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story