Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്‌നേഹിത പോസ്റ്റര്‍...

സ്‌നേഹിത പോസ്റ്റര്‍ കാമ്പയിന്‍ ഉദ്ഘാടനം

text_fields
bookmark_border
പത്തനംതിട്ട: കുടുംബശ്രീ സ്‌നേഹിത പോസ്റ്റര്‍ കാമ്പയിന്‍ കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നവകേരളം കാമ്പെയിന്‍റെ ഭാഗമായാണ് 'നീതിക്കായി എന്നും എപ്പോഴും നിങ്ങളോടൊപ്പം' പേരില്‍ പോസ്റ്റര്‍ കാമ്പെയിന്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ അസോ. പ്രസിഡന്‍റ്​ പി.എസ്. മോഹനന് പോസ്റ്റര്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ലിറ്റില്‍ കൈറ്റ്‌സ് - സ്‌കൂള്‍തല ക്യാമ്പുകള്‍ സമാപിച്ചു പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളിലെ സ്‌കൂള്‍തല ക്യാമ്പുകള്‍ ജില്ലയില്‍ സമാപിച്ചു. 83 യൂനിറ്റുകളില്‍നിന്നുള്ള 2313 വിദ്യാർഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പ് നടത്താന്‍ കഴിയാതിരുന്ന 2 വിദ്യാലയങ്ങളിലും പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാർഥികള്‍ക്കും പിന്നീട് അവസരം ഒരുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ല ക്യാമ്പിലേക്ക്​ തെരഞ്ഞെടുക്കുന്നത്. ഫോണ്‍. 9447907657. ഫോട്ടോ PTL 10 CAMP ലിറ്റില്‍ കൈറ്റ് ഏകദിന ക്യാമ്പില്‍ പങ്കെടുക്കുന്ന ചെങ്ങരൂര്‍ സെന്റ് ബഥനി കോണ്‍വെന്റ് ഹൈസ്‌കൂളിലെ കുട്ടികള്‍ ബാല ചിത്രരചന മത്സരം മാറ്റി പത്തനംതിട്ട: ശിശുക്ഷേമസമിതി ശനിയാഴ്ച നടത്താനിരുന്ന ദേശീയ ബാല ചിത്രരചന മത്സരം മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story