Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപമ്പാ നദീതീര ജൈവ...

പമ്പാ നദീതീര ജൈവ വൈവിധ്യ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെയും ജില്ല പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടം പ്രവര്‍ത്തി വൃക്ഷത്തൈകളും രാമച്ചവും നട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുളയില്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യത്തെ സംരക്ഷിക്കാതെ മനുഷ്യരാശിക്ക് മുന്നോട്ടുപോകാനാവില്ലെന്ന്​ അദ്ദേഹം പറഞ്ഞു. പമ്പാതീരങ്ങളിലെ 14 ഗ്രാമപഞ്ചായത്തുകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ലക്ഷം രാമച്ച തൈകളും ഔഷധ സസ്യ തൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷത്തൈകളും നദിതീരങ്ങളില്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ജില്ല പഞ്ചായത്ത്​ അംഗം ആര്‍. അജയകുമാര്‍ , കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി. ജോര്‍ജ് തോമസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രേഖ അനില്‍, മാത്യു കോശി പുന്നക്കാട്, അശ്വതി വിനോദ്, അന്നമ്മ ജോസഫ്, അനില എസ്.നായര്‍, ജൂലി ദിലീപ്, ഡോ. എന്‍. സുധീഷ് , ഡോ. പ്രദീപ് , അരുണ്‍ സി.രാജന്‍, എസ്. അനഘ, പ്രസാദ് പേരുങ്കല്‍, ശ്രീരംഗന്‍ , അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ പദ്ധതി രണ്ടാംഘട്ടം ഉദ്ഘാടനം മുന്‍ എം.എല്‍.എ രാജു എബ്രഹാം നിര്‍വഹിച്ചു. ആറന്മുള ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ടി.ടോജി ഉദ്ഘാടനം ചെയ്തു. കോയിപ്രം ഗ്രാമപഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് അംഗം ജിജി മാത്യു പൂവത്തൂരില്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.എസ്. ബിനോയി, അയിരൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍റ്​ അനിത കുറുപ്പ്, ചെറുകോല്‍ പഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ്​ അനിത അനില്‍കുമാര്‍, റാന്നി ഗ്രാമപഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഗോപി, വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ്​ ലത മോഹന്‍ എന്നിവരും ഉദ്​ഘാടനം നിർവഹിച്ചു. ഫോട്ടോ PTL 11 RAMACHAM പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടം ആറന്മുളയിൽ രാമച്ചതൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു lead p4
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story