Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:33 AM IST Updated On
date_range 22 Jan 2022 5:33 AM ISTകൊടിമരങ്ങള്‍ നീക്കംചെയ്യണം
text_fieldsbookmark_border
നാരങ്ങാനം: ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ അനധികൃതമായി സ്ഥാപിച്ച സ്തൂപങ്ങള്‍, കൊടിമരങ്ങള്‍ എന്നിവ 24നകം നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്വയംതൊഴില്‍ വായ്പ പത്തനംതിട്ട: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒ.ബി.സി വിഭാഗത്തിലും മതന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍ , മുസിം) 18നും 55നും മധ്യേ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്‍റെ ജില്ല ഓഫിസിനെ സമീപിക്കുക. ഫോണ്‍. 04682226111, 2272111, 9447710033. മസ്റ്ററിങ് പൂര്‍ത്തിയാക്കാം പത്തനംതിട്ട: കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് ജില്ല ഓഫിസില്‍നിന്ന് 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്താം. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 28വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാവുന്നതാണെന്ന് കേരള ബില്‍ഡിങ് ആൻഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ല എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story