Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:33 AM IST Updated On
date_range 22 Jan 2022 5:33 AM ISTകേരള ദിനേശ് ഷോപ്പിയുടെ ജില്ലയിലെ ആദ്യ ഔട്ട്ലറ്റ് അടൂരിൽ
text_fieldsbookmark_border
അടൂർ: കേരള സർക്കാറിന്‍റെ പിന്തുണയിൽ പ്രവർത്തിക്കുന്ന കണ്ണൂർ ദിനേശ് ബീഡി സഹകരണ സംഘത്തിന്‍റെ അനുബന്ധ സ്ഥാപനമായ കേരള ദിനേശ് ഷോപ്പിയുടെ ജില്ലയിലെ ആദ്യ ഔട്ട്ലറ്റ് അടൂരിൽ പ്രവർത്തനം ആരംഭിച്ചു. നാടൻ അച്ചാറുകൾ, ചായപ്പൊടി, തേങ്ങാപ്പാൽ, വെർജിൻ കോക്കനട്ട് ഓയിൽ, തേങ്ങാ ചിപ്സ്, തേങ്ങാ ലഡു, കുടകൾ, ഷർട്ടുകൾ എന്നിവയാണ് പ്രധാനമായും ഇവിടെനിന്ന് ലഭിക്കുക. അടൂർ കെ.എസ്.ഇ.ബി ഓഫിസിന് എതിർവശത്തുള്ള 'വെണ്മ' ഔട്ട്ലറ്റിലാണ് ദിനേശ് ഷോപ്പിയുടെ ഉൽപന്നങ്ങൾ ലഭിക്കുക. കേരള സർക്കാറിന്‍റെ ഗുണമേന്മ പരിശോധന സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുള്ള ഉൽപന്നങ്ങളാണ് ദിനേശ് ഷോപ്പികളിൽ വിൽക്കുന്നതെന്ന് കേരള ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ് ബാബു, മാർക്കറ്റിങ് മാനേജർ എം. സന്തോഷ് കുമാർ, സെയിൽസ് ഓഫിസർ അബ്ദുൽ റഷീദ്, വി. പ്രശാന്ത്, പന്നിവിഴ ഹർഷൻ എന്നിവർ പറഞ്ഞു. PTL ADR Dinesh
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
