Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'മാധ്യമം ഇംപാക്ട്'...

'മാധ്യമം ഇംപാക്ട്' അടൂരില്‍ തപാല്‍ ഉരുപ്പടികള്‍ അയക്കാന്‍ നെട്ടോട്ടമോടേണ്ട; കവര്‍, ഇന്‍ലൻറ്, സ്റ്റാമ്പ് യഥേഷ്ടം ലഭിക്കും

text_fields
bookmark_border
മാധ്യമം ഇംപാക്ട് അടൂരില്‍ തപാല്‍ ഉരുപ്പടികള്‍ അയക്കാന്‍ നെട്ടോട്ടമോടേണ്ട;  കവര്‍, ഇന്‍ലൻറ്, സ്റ്റാമ്പ് യഥേഷ്ടം ലഭിക്കും
cancel
'മാധ്യമം ഇംപാക്ട്' അടൂരില്‍ തപാല്‍ ഉരുപ്പടികള്‍ അയക്കാന്‍ നെട്ടോട്ടമോടേണ്ട; കവര്‍, ഇന്‍ലൻറ്, സ്റ്റാമ്പ് യഥേഷ്ടം ലഭിക്കും അടൂര്‍: തപാല്‍ ഓഫിസുകളിലും ബ്രാഞ്ച് ഓഫിസുകളിലും കവര്‍, ഇന്‍ലന്‍റ്​ എന്നിവ യഥേഷ്ടം ലഭിക്കുമെന്നും ഇതിന് ആവശ്യമായ നിർദേശം നല്‍കിയതായും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫിസില്‍നിന്ന് അറിയിച്ചു. അടൂര്‍ മുഖ്യ തപാല്‍ കാര്യാലയത്തിനു കീഴിലുള്ള തപാല്‍ ഓഫിസുകളിലും ബ്രാഞ്ച് ഓഫിസുകളിലും തപാല്‍ സാമഗ്രികള്‍ കിട്ടാനില്ലെന്ന 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ജനുവരി ആറിന് പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത സാമൂഹിക പ്രവര്‍ത്തകന്‍ ബി.ആര്‍. നായര്‍ പി.എം.ജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. തപാല്‍ ഓഫിസുകളില്‍ ഇവ ആവശ്യാര്‍ഥം സ്‌റ്റോക്ക് ചെയ്യണമെന്നും തീരുന്നതിനുമുമ്പേ ഓര്‍ഡര്‍ നല്‍കി ജില്ല സൂപ്രണ്ട് ഓഫിസില്‍നിന്ന് വാങ്ങണമെന്നും കര്‍ശന നിർദേശം നല്‍കിയിട്ടുണ്ട്. തപാല്‍ ഓഫിസുകളില്‍ സ്റ്റാമ്പുകള്‍ക്കും മറ്റും കൃത്രിമ ക്ഷാമമുണ്ടാക്കുകയാണെന്നും ഇത് സ്വകാര്യ കൊറിയര്‍ ഏജന്‍സികളെ സഹായിക്കാനാണെന്നും ആരോപണമുയർന്നിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തില്‍ അവസരോചിതമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ 'മാധ്യമ'ത്തിന് പോസ്റ്റല്‍ സര്‍വിസസ് ഡയറക്ടര്‍ സി.ആര്‍. രാമകൃഷ്ണന്‍, പി.എം.ജി സി.എ. ഹരിസുതന്‍ എന്നിവര്‍ നന്ദി അറിയിച്ചു. PTL ADR IMPACT ജനുവരി ആറിലെ 'മാധ്യമം' വാർത്ത
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story