Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാംസ്കാരിക തകർച്ചക്ക്...

സാംസ്കാരിക തകർച്ചക്ക് കാരണം വായന കുറയുന്നത് -രാജു എബ്രഹാം

text_fields
bookmark_border
മല്ലപ്പള്ളി: അറിവ് പകരാൻ പുസ്തകങ്ങളെക്കാൾ മികച്ച അധ്യാപകനില്ലെന്ന് മുൻ എം.എൽ.എ രാജു എബ്രഹാം പറഞ്ഞു. ആഴത്തിലും പരപ്പിലുമുള്ള വായന കുറയുന്നതാണ് സാംസ്‌കാരിക തകർച്ചക്കും സാമൂഹിക സുരക്ഷക്ക് ഹാനി സംഭവിക്കുന്നതിനും പ്രധാന കാരണം. ജില്ല എജ്യു ഫെസ്റ്റ് -പുസ്തകമേള ഭാഗമായി നടന്ന സുരക്ഷാസെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി വൈസ് ചെയർമാൻ എം.എം. ഖാൻ റാവുത്തർ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ജോയൻറ് ആർ.ടി.ഒ എം.ജി. മനോജ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ. നൗഷാദ്, കീഴ്​വായ്പൂര് പൊലീസ് സബ് ഇൻസ്‌പെക്ടർ പി.പി. മനോജ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല പ്രസിഡന്റ് മോർലി ജോസഫ്, സമിതി കോഓഡിനേറ്റർ കെ. സതീഷ് ചന്ദ്രൻ, ജോയന്റ് സെക്രട്ടറി സുരേഷ് നവദീപ്, ചെയർമാൻ സുരേഷ് ചെറുകര, വൈസ് ചെയർമാൻ പ്രഫ. ജേക്കബ് എം. എബ്രഹാം, എബി മേക്കരിങ്ങാട്ട്, ജിജു വൈക്കത്തുശ്ശേരി, അനു കുറിയന്നൂർ, രാജീവ് ഫൈനാർട്സ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story