Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:32 AM IST Updated On
date_range 22 Jan 2022 5:32 AM ISTകോമളം പാലം പുനർനിർമിക്കുംവരെ താൽക്കാലിക പാലത്തിന് നടപടി
text_fieldsbookmark_border
മല്ലപ്പള്ളി: മൂന്ന് മാസങ്ങൾക്ക് മുമ്പ്മണിമലയാറ്റിലുണ്ടായ പ്രളയത്തിൽ സമീപ പാത ഒലിച്ചുപോയതോടെ ഗതാഗതം തടസ്സപ്പെട്ട കോമളം പാലത്തിന്‍റെ സ്ഥാനത്ത് പുതിയപാലം നിർമിക്കുംവരെ യാത്രകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വാഹനഗതാഗത സൗകര്യമുള്ള താൽക്കാലിക പാലം നിർമിക്കുന്നത് സംബന്ധിച്ച സാങ്കേതിക നിർദേശം സമർപ്പിക്കുവാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് ചീഫ് എൻജനീയർക്ക് നിർദേശം നൽകി. സി.പിഎം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ കോമളം പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് മന്ത്രിയുടെ നിർദേശം. ചർച്ചയിൽ പത്തനംതിട്ട ജില്ല പഞ്ചായത്ത് അംഗം ജിജി മാത്യു, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം സത്യൻ, ജോസ് ഫിലിപ്, റജി പോൾ, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പങ്കെടുത്തു. റഗ്ബി മത്സരം പത്തനംതിട്ട: ജില്ല ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിലെ ഒളിമ്പിക്സ് ഗെയിംസിന്‍റെ ഭാഗമായി ജില്ല സ്റ്റേഡിയത്തിൽ നടത്തിയ റഗ്ബി മത്സരത്തിൽ വനിത വിഭാഗത്തിൽ എൻ.എസ്.എസ് കോളജ് വിജയിച്ചു. പുരുഷ വിഭാഗത്തിൽ എൻ.എസ്.എസ് കോളജ് വിജയിച്ചു. മത്സരം ഒളിമ്പിക് അസോ. പ്രസിഡന്‍റ് ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി. ജയൻ, അജ്‌മൽഷ, ജോർജ്, കൃഷ്ണ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഒളിമ്പിക് അസോ. ജില്ല ജോയന്‍റ് സെക്രട്ടറി എൻ. ചന്ദ്രൻ സമ്മാനം നൽകി. PTL 13 RUGBY ഒളിമ്പിക്സ് ഗെയിംസിന്‍റെ ഭാഗമായി ജില്ല സ്റ്റേഡിയത്തിൽ നടത്തിയ റഗ്ബി മത്സരത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story