Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരസഭയുടെ ഫണ്ട്​...

നഗരസഭയുടെ ഫണ്ട്​ വെട്ടിക്കുറച്ച നടപടി പിൻവലിക്കണം

text_fields
bookmark_border
പത്തനംതിട്ട: നഗരസഭയുടെ വികസനത്തിന് നൽകിയ ഫണ്ടിൽ കുറവ് വരുത്തിയ സംസ്ഥാന സർക്കാറിന്‍റെ നടപടി പിൻവലിക്കണമെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി ആവശ്യപ്പെട്ടു. പദ്ധതികൾക്ക് ജില്ല പ്ലാനിങ്​ ബോർഡിൽനിന്ന്​ അംഗീകാരവും ടെൻഡർ നടപടികളും പൂർത്തീകരിച്ച ശേഷമാണ് സർക്കാർ വിചിത്രമായ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും ഇത് വാർഡുകളുടെ വികസനത്തെ ബാധിക്കാതെ നോക്കുവാനുള്ള ഉത്തരവാദിത്തം ഭരണസമിതിക്കുണ്ടെന്നും ഇതു സംബന്ധിച്ച്​ ചേർന്ന യോഗത്തിൽ ജാസിംകുട്ടി പറഞ്ഞു. റോഡിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, കുടിവെള്ളം, കാർഷികം എന്നീ പദ്ധതികൾക്ക് തടസ്സം വരാതെ പുനഃക്രമീകരണം ഉണ്ടാകണമെന്ന് മുൻ ചെയർമാൻ അഡ്വ. സുരേഷ് കുമാർ, വികസനകാര്യ സ്റ്റാൻറിങ്​ കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത് കുമാർ, കൗൺസിലർ ആനി സജി എന്നിവർ പറഞ്ഞു. ഫണ്ട് തിരിച്ചുനൽകുന്നതിന് നടപടിയുണ്ടാകണമെന്ന്​ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയെന്നും പശ്ചാത്തലമേഖല, കുടിവെള്ളം എന്നീ പദ്ധതികൾക്ക് കുറവ് വരാത്ത രീതിയിൽ പുനഃക്രമീകരണം ചെയ്യുമെന്നും നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ മറുപടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story