Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവാഭരണ...

തിരുവാഭരണ മടക്കയാത്രക്ക്​ പെരുനാട്ടിൽ വരവേൽപ്

text_fields
bookmark_border
തിരുവാഭരണ മടക്കയാത്രക്ക്​ പെരുനാട്ടിൽ വരവേൽപ്
cancel
വടശ്ശേരിക്കര: മകരസംക്രമ നാളിൽ ശബരിമലയിൽ ചാർത്തിയ തിരുവാഭരണവും വഹിച്ച്​ പന്തളം കൊട്ടാരത്തിലേക്കുള്ള മടക്കയാത്രയിൽ പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽ സ്വീകരണം നൽകി. തുടർന്ന് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തു മഹോത്സവം നടന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒട്ടനവധി ഭക്തർ പെരുനാട്ടിലെത്തി. വെള്ളിയാഴ്ച് രാവിലെ ളാഹ സത്രത്തിൽനിന്നാണ്​ മടക്കയാത്ര ആരംഭിച്ചത്​. ഒമ്പതുമണിയോടെ പെരുനാട് സ്രാമ്പിക്കലെത്തി. അവിടെനിന്ന്​ ഘോഷയാത്രയായി കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചക്ക്​ രണ്ടുമണിമുതൽ ക്ഷേത്ര പ്രതിഷ്ഠയിൽ തിരുവാഭരണം ചാർത്തി ദർശനം ശനിയാഴ്ച്ച പുലർച്ച രണ്ടുമണി വരെയും തുടർന്നു. അഷ്ടാഭിഷേകം,അഷ്ടദ്രവ്യ ഗണപതിഹോമം നാദസ്വരക്കച്ചേരി ,ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, നായാട്ടുവിളി, കാക്കാരിശ്ശി നാടകം എന്നിവയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story