Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ ക്രമസമാധാനം...

ജില്ലയിൽ ക്രമസമാധാനം തകർന്നു -ഡി.സി.സി പ്രസിഡന്‍റ്​

text_fields
bookmark_border
പത്തനംതിട്ട: സി.പി.ഐ നേതാക്കളുടെ വീടുകളിൽ പോലും അക്രമം നടത്തുകയും സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി മർദിച്ച് അവശരാക്കുകയും ചെയ്യുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ നടപടി മൂലം ജില്ലയിൽ ക്രമസമാധാന തകർച്ച ഉണ്ടായതായി ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലൊട്ടാകെ കോൺഗ്രസ് ഓഫിസുകൾ, കൊടിമരങ്ങൾ, ദേശീയ നേതാക്കളുടെ പ്രതിമകൾ, സ്തൂപങ്ങൾ എന്നിവ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്യുവാനോ നിയമനടപടി സ്വീകരിക്കുവാനോ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജില്ലയിൽ കോൺഗ്രസിന്‍റെയും പോഷക സംഘടനകളുടെയും അറുപതിൽപരം കൊടിമരങ്ങൾ നശിപ്പിച്ചിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാത്തപക്ഷം കോൺഗ്രസ്​ സമരപരിപാടി ആരംഭിക്കും. ഭരണകക്ഷി താൽപര്യമനുസരിച്ച്​ അടിക്കടി ജില്ല പൊലീസ് ​മേധാവിമാരെ മാറ്റിക്കൊണ്ടിരിക്കുകയാണ്​. ജില്ലയി​ലെ സഹകരണ സംഘങ്ങൾ കള്ളവോട്ടിലൂടെ സി.പി.എം പിടിച്ചെടുക്കുകയാണ്.​ ഇതിന്‍റെ അവസാനത്തെ ഉദാഹരണമാണ്​ കൊടുമൺ അങ്ങാടിക്കൽ സഹകരണ ബാങ്കിൽ നടന്നത്​. ആരോഗ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന ജില്ലയിൽ കോവിഡന്‍റെ തീവ്രവ്യാപനം തടയുന്നതിന്​ കഴിഞ്ഞിട്ടില്ല. താലൂക്ക്​ ആശുപത്രികളിൽ നിലവിലുണ്ടായിരുന്ന കോവിഡ്​​ ടെസ്റ്റുകൾ പുനഃസ്ഥാപിക്കണം. സ്വകാര്യ സ്ഥാപനങ്ങൾ കൊള്ള നടത്തുകയാണ്​. കോവിഡ്​ പ്രതിരോധത്തിന്​ മാതൃകയായിരുന്ന കോവിഡ്​ ബ്രിഗേഡുകളെ തിരികെവിളിച്ച്​ പ്രവർത്തനങ്ങൾ ഊജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസ​മ്മേളനത്തിൽ ഡി.സി.സി ജനറൽ ​സെക്രട്ടറി സാമുവൽ കിഴക്കുപുറവും പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story