Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:36 AM IST Updated On
date_range 21 Jan 2022 5:36 AM ISTറവന്യൂ ടവര്‍ വളപ്പില്‍ മലിനജലം കെട്ടിനില്‍ക്കുന്നു
text_fieldsbookmark_border
തിരുവല്ല: റവന്യൂ ടവര്‍ വളപ്പില്‍ മലിനജലം കെട്ടിനില്‍ക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്ന് കണക്കാക്കി പൊലീസ് കേസെടുത്തു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍റെ നിർദേശപ്രകാരമാണ് കേസ്. ഹൗസിങ്ങ് ബോര്‍ഡാണ് ടവര്‍ പരിപാലിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ ആരോഗ്യവിഭാഗം അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ടവറിന്റെ വടക്കേ കവാടത്തിന് കുറുകെയും പരിസരത്തുമാണ് മലിന ജലം കെട്ടില്‍ നില്‍ക്കുന്നത്. സാംക്രമിക രോഗഭീഷണി കണക്കിലെടുത്താണ് പൊലീസ് സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറോട് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ബെവ്‌കോ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ പരിശോധന നടത്തിയത്. ഹൗസിങ്ങ് ബോര്‍ഡ് അധികൃതര്‍ക്ക് നഗരസഭ നോട്ടീസ് നല്‍കും. കരുതല്‍ സ്പര്‍ശം പദ്ധതി തുടങ്ങി തിരുവല്ല: മാര്‍ത്തോമ സഭയുടെ സാമൂഹ്യസേവന വിഭാഗമായ ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലപ്‌മെന്‍റ് (കാര്‍ഡ്) സാമ്പത്തിക ബുദ്ധിമുട്ടുള്ള കോവിഡ് ബാധിത കുടുംബങ്ങളെ സഹായിക്കുന്നതിന് കരുതല്‍ സ്പര്‍ശം പദ്ധതി തുടങ്ങി. അര്‍ഹരായ കുടുംബങ്ങള്‍ക്ക് 6000 രൂപ കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടുനല്‍കുന്നതാണ് പദ്ധതി. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. കാര്‍ഡ് ഡയറക്ടര്‍ റവ. എബ്രഹാം പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. സൗജന്യ ശ്രവണ സഹായ പദ്ധതി തിരുവല്ല: കേന്ദ്ര സര്‍ക്കാറിന്‍റെ സാമൂഹ്യ നീതി മന്ത്രാലയം, തിരുവല്ല റോട്ടറി ക്ലബ്, എം.ജി യൂനിവേഴ്‌സിറ്റി തുടങ്ങിയവ സഹകരിച്ച് നടപ്പാക്കിയ സൗജന്യ ശ്രവണ സഹായ പദ്ധതി മാത്യു ടി. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റെജി എബ്രഹാം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story