Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആവേശമായി സ്പേസ് ഓൺ...

ആവേശമായി സ്പേസ് ഓൺ വീൽസ് പ്രദർശനം

text_fields
bookmark_border
മല്ലപ്പള്ളി: തിരുവനന്തപുരം വിക്രം സാരാഭായ്​ സ്പേസ് സൻെറർ ഒരുക്കിയ 'സ്പേസ് ഓൺ വീൽസ്' പ്രദർശനം മല്ലപ്പള്ളിക്ക്​ ആവേശമായി. ത്രിമാന മാതൃകകളും വിവിധ പദ്ധതികളുടെ ദൃശ്യാവിഷ്​കാരവും വോൾവോ ബസിനെ മറ്റൊരു ലോകമാക്കി. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം മുതൽ മൂന്ന് പേരടങ്ങുന്ന സംഘത്തെ ചന്ദ്രനിലെത്തിക്കാൻ കെൽപ്പുള്ള മോഡ്യൂളിന്‍റെ രൂപം വരെ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കെ. സുരേഷിന്‍റെ നേതൃത്വത്തിൽ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ച് നൽകി. റോക്കറ്റ് ഭാഗങ്ങൾ യോജിപ്പിച്ച് ശ്രീഹരിക്കോട്ടയിലെ ലോഞ്ചിങ് പാഡിലേക്ക് എത്തിക്കുന്നതിൽ തുടങ്ങി വിക്ഷേപണാനന്തര വിവരങ്ങൾ വരെ അവതരിപ്പിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം കൈവരിച്ച നേട്ടങ്ങൾ വിസ്മയത്തോടെ അടുത്തറിഞ്ഞ കുരുന്നുകൾ ആധുനികശാസ്ത്രത്തിന്‍റെ മികവ് മനസ്സിലാക്കിയാണ് മടങ്ങിയത്. ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി, പ്രസ് ക്ലബ്, ത്രിതല പഞ്ചായത്തുകൾ, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ എന്നിവ ചേർന്ന് നടത്തുന്ന ജില്ല എജ്യു. ഫെസ്റ്റ് -പുസ്തകമേളയുടെ ഭാഗമായാണ് വി.എസ്.എസ്.സി. പ്രദർശനം നടത്തിയത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻറ് സൂസൻ തോംസൺ ഉദ്‌ഘാടനം ചെയ്തു. സമിതി വൈസ് ചെയർമാൻ പ്രഫ. ജേക്കബ് എം. എബ്രഹാം അധ്യക്ഷത വഹിച്ചു. തോമസ് മാത്യു, സിന്ധു സുഭാഷ് കുമാർ, എം.എം. ഖാൻ റാവുത്തർ, എബി മേക്കരിങ്ങാട്ട്, ജിനോയ് ജോർജ്, സുരേഷ് നവദീപ്, കെ. സതീഷ് ചന്ദ്രൻ, എസ്. മനോജ് കുമാർ, രാജീവ് ഫൈൻആർട്സ്, ജി.ഗോപകുമാർ മുരണി എന്നിവർ പങ്കെടുത്തു. സുരക്ഷ സെമിനാർ ഇന്ന് വ്യക്തിയുടെയും സമൂഹത്തിന്‍റെയും സുരക്ഷയെക്കുറിച്ച് ചിന്തിക്കാൻ ജില്ല എജ്യു.ഫെസ്റ്റിൽ വെള്ളിയാഴ്ച സെമിനാർ നടക്കും. മല്ലപ്പള്ളി യൂനിയൻ ഹാളിൽ രാവിലെ 10ന്​ ആന്‍റോ ആന്‍റണി എം.പി, മുൻ എം.എൽ.എ. രാജു എബ്രഹാം എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും. ജോയൻറ് ആർ.ടി.ഒ എം.ജി. മനോജ്, കീഴ്​വായ്പൂര് സ്​റ്റേഷൻ ഇൻസ്‌പെക്ടർ ജി. സന്തോഷ് കുമാർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദ് എന്നിവർ ക്ലാസെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story