Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപമ്പാനദീതീര ജൈവവൈവിധ്യ...

പമ്പാനദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി: രണ്ടാംഘട്ടം ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും ജില്ല പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാനദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം രണ്ടാംഘട്ട പദ്ധതി വെള്ളിയാഴ്ച രാവിലെ എട്ടിന് മന്ത്രി വീണ ജോര്‍ജ് ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. പമ്പാതീരങ്ങളിലെ 14 ഗ്രാമപഞ്ചായത്തിന്‍റെയും നാല്​ ബ്ലോക്ക് പഞ്ചായത്തിന്‍റെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടുലക്ഷം രാമച്ച തൈകളും ഔഷധ സസ്യതൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷത്തൈകളുമാണ് നദിതീരങ്ങളില്‍ നടുന്നത്. റാന്നിയില്‍ നടക്കുന്ന തൈനടീല്‍ പരിപാടി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പെരുനാട്, വെച്ചൂച്ചിറ, നാറാണംമൂഴി, വടശ്ശേരിക്കര, റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, ചെറുകോല്‍, അയിരൂര്‍, കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി, ആറന്മുള, മല്ലപ്പുഴശ്ശേരി, കോയിപ്രം പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന നദീതീരങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മസ്റ്ററിങ്​ പൂര്‍ത്തിയാക്കാം പത്തനംതിട്ട: കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് ജില്ല ഓഫിസില്‍നിന്നും 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ്​ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി ഒന്നുമുതല്‍ 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ്​ നടത്താം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിങ്​ നടത്താം. ബയോമെട്രിക് മസ്റ്ററിങ്​ പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ്​ പൂര്‍ത്തിയാക്കാവുന്നതാണെന്ന് കേരള ബില്‍ഡിങ്​ ആൻഡ്​ അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വാർധക്യകാല പെന്‍ഷന്‍, വിധവപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവ ലഭിച്ച ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഈ മാസം 25ന് മുമ്പ്​ പഞ്ചായത്ത് ഓഫിസിലോ വാര്‍ഡ് അംഗത്തിന്റെ കൈവശമോ ഏല്‍പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9961080136.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story