Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ് പ്രതിരോധം...

കോവിഡ് പ്രതിരോധം പാളുന്നു

text_fields
bookmark_border
പന്തളം: കോവിഡ് പ്രതിരോധം നഗരസഭയിൽ പാളിയതായും ഭരണസമിതിയുടെ അനാസ്ഥയാണ്​ കാരണമെന്നും എൽ.ഡി.എഫ് പാർലമൻെറ് പാർട്ടി ലീഡർ ലസിത നായർ പറഞ്ഞു. സർക്കാറിന്‍റെ കർശന നിർദേശമുണ്ടായിട്ടും കോവിഡ്​ പ്രതിരോധ പ്രോജക്ടുകൾ ഏറ്റെടുക്കുന്നില്ല. എല്ലാ വാർഡുകളിലും കോവിഡ് വ്യാപിക്കുമ്പോഴും നഗരസഭയിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. രണ്ട് ഡോക്ടർമാർക്ക് കോവിഡ് ആണെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി ഉച്ചവരെയാക്കി ചുരുക്കി. വയോമിത്രം പരിപാടിക്ക്​ പണം നൽകാത്തതിനാൽ വയോജനങ്ങൾക്ക് മരുന്നെത്തിക്കാൻ കഴിയുന്നില്ല. മുനിസിപ്പൽ കൗൺസിലിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രശ്നം ഉന്നയിച്ച് ബഹളമുണ്ടാക്കിയിട്ടും കോവിഡ്​ വിഷയം ചർച്ചക്കെടുക്കുവാൻ ഭരണ സമിതി തയാറായില്ല. കോവിഡ്​ മാനദണ്ഡം പാലിക്കാതെ കൗൺസിൽ യോഗം വിളിച്ചു കൂട്ടുകയും ചെയ്തതായും ലസിത നായർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story