Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:28 AM IST Updated On
date_range 21 Jan 2022 5:28 AM ISTവീട് കത്തിനശിച്ചു
text_fieldsbookmark_border
അടൂർ: തീപിടിച്ച് വീട് നശിച്ചു. അടൂർ മേലൂട് കാവുള്ളതിൽ ജാഗേഷ് കുമാറിന്‍റെ വീടാണ് കത്തിനശിച്ചത്. അറപ്പുരയും മുറികളുമുള്ളതും ഓടും ഷീറ്റുംകൊണ്ട് നിർമിച്ച പഴയ വീടിനാണ് തീപിടിച്ചത്. ഫയർഎൻജിൻ കടന്നുചെല്ലാൻ കഴിയാത്ത സ്ഥലമായതിനാൽ അടൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ രണ്ട് വാഹനത്തിൽനിന്ന് ഒരുമണിക്കൂറോളം വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. വീടും ഗൃഹോപകരണങ്ങളും രേഖകളും കത്തിനശിച്ചു. തീ പിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. അസി. സ്റ്റേഷൻ ഓഫിസർ റജി കുമാർ, സേനാംഗങ്ങളായ ജോസ്, സജീവ് കുമാർ, അജികുമാർ, രഞ്ജിത്, അരുൺജിത്, ശ്രീജിത്, പ്രജോഷ്, സന്താഷ് ജോർജ്, വിപിൻ, രാജേഷ്, രവി, എച്ച്.ജിമാരായ അജയകുമാർ, അനിൽകുമാർ, ശശികുമാർ എന്നിവർ ചേർന്നാണ് അണച്ചത്. PTL ADR Fire അടൂർ മേലൂട് അഗ്നിരക്ഷാസേന വീടിനു പടർന്നുപിടിച്ച തീയണക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
