Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൈയേറ്റങ്ങൾ...

കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ റോഡ് നിർമാണം അപകടം ഉണ്ടാക്കുമെന്ന് പരാതി

text_fields
bookmark_border
മല്ലപ്പള്ളി: റീബിൽഡ് കേരള പദ്ധതിയിൽ 102 കോടി രൂപ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ നവീകരണം നടത്തുന്ന റോഡുകളിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയുള്ള നിർമാണം അപകടങ്ങൾക്ക് കാരണമാകുമെന്ന് പരാതി. മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ കാവിൻപുറം - പടുതോട് 2.46 കി.മീ, മല്ലപ്പള്ളി - കോമളം 4.46 കി.മീ, വെണ്ണിക്കുളം - നാരകത്താനി 1.82, കവുങ്ങുംപ്രയാർ - പാട്ടക്കാല 3.19, കോമളം - കല്ലൂപ്പാറ 3.80, കല്ലൂപ്പാറ - ചെങ്ങരൂർ 2.22, മൂശാരിക്കവല- പരിയാരം 1.10, കാവിൻപുറം - പാലത്തിങ്കൽ 2.33 എന്നീ റോഡുകൾ ഉന്നതനിലവാരത്തിൽ പണിയുന്നതിനാണ് പദ്ധതി. നവീകരണത്തിലൂടെ റോഡുകൾ മെച്ചപ്പെടുമെങ്കിലും വീതിയില്ലാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കു​മെന്നാണ് പരാതി. റോഡുകളുടെ വശങ്ങളിലെ വീതി പലയിടത്തും വ്യത്യസ്തമാണ്. റോഡുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story