Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:35 AM IST Updated On
date_range 20 Jan 2022 5:35 AM ISTവിസ്മയക്കാഴ്ചകളുമായി 'സ്പേസ് ഓൺ വീൽസ്'
text_fieldsbookmark_border
മല്ലപ്പള്ളി: ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ നേർക്കാഴ്ചയായി 'സ്പേസ് ഓൺ വീൽസ്' പ്രദർശനം വ്യാഴാഴ്ച മല്ലപ്പള്ളിയിൽ നടക്കും. ജില്ല എജുഫെസ്റ്റ്-പുസ്തകമേളയുടെ ഭാഗമായി തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽനിന്ന് എത്തുന്ന വാഹനത്തിലാണ് പ്രകാശവർഷങ്ങൾ അകലെയുള്ള കാഴ്ചകൾ ഇതൾവിരിയുക. പ്രത്യേകം സജ്ജീകരിച്ച വോൾവോ ബസിൽ ഇന്ത്യ നിർമിച്ച ആര്യഭട്ട ഉപഗ്രഹം മുതൽ ചന്ദ്രയാൻ കടന്നും നീളുന്ന പര്യവേക്ഷണങ്ങളുടെ വിവരങ്ങളുണ്ടാകും. ത്രിമാന മാതൃകകളും വിവിധ പദ്ധതികളുടെ ദൃശ്യാവിഷ്കാരവും കാണാം. രാവിലെ പത്തിന് പ്രദർശനം തുടങ്ങും. സ്കൂൾ വിദ്യാർഥികൾക്കടക്കം പ്രവേശനം സൗജന്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രദർശനമെന്ന് വി.എസ്.എസ്.സി അധികൃതർ അറിയിച്ചു. വൈകീട്ട് അഞ്ചിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story