Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജാഗ്രത സമിതികളുടെ...

ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും -പി. സതീദേവി

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി. പറക്കോട് ബ്ലോക്കില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവർ. അദാലത്തുകളില്‍ വരുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹികപീഡനങ്ങള്‍, സ്വത്തുതര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടതാണ്. കൂടാതെ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതികളും അദാലത്തുകളില്‍ എത്തുന്നുണ്ട്. ജില്ലയിലെ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍തന്നെ ഇത്തരം പ്രശ്നങ്ങള്‍ അദാലത്തില്‍ എത്താതെതന്നെ പരിഹരിക്കപ്പെടും. ജില്ലയിലെ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും കമീഷന്‍ അവർ പറഞ്ഞു. പത്തനംതിട്ട ജില്ലതല സിറ്റിങ്ങില്‍ ആകെ ലഭിച്ച 99 പരാതികളില്‍ 23 പരാതികള്‍ തീര്‍പ്പായി. നാല് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. കക്ഷികള്‍ ഹാജരാകാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 72 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗം ഷാഹിദ കമാല്‍ എന്നിവര്‍ പങ്കെടുത്തു. അപേക്ഷതീയതി നീട്ടി പത്തനംതിട്ട: കേരള ആരോഗ്യ-ശാസ്ത്ര സർവകലാശാലക്കുകീഴില്‍ അസോസിയറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍/റീ എംപ്ലോയ്‌മെന്റ്/ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടി. വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2207664, 2207650.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story